ബസ് ഉടമകളുമായി ചര്‍ച്ചക്കൊരുങ്ങി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ചക്കൊരുങ്ങി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ബസ് ഉടമകളുമായി മന്ത്രി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കുക, മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്.
ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിനിടെയാണ് ഗതാഗത മന്ത്രി ബസ് ഉടമകളുമായി ചര്‍ച്ചക്കൊരുങ്ങിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



