സമസ്ത പണ്ഡിത സമ്മേളനം നാളെ മദീന മഖ്ദൂമില്‍; കുമ്പോള്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Jul 15, 2025 - 12:00
സമസ്ത പണ്ഡിത സമ്മേളനം നാളെ മദീന മഖ്ദൂമില്‍;  കുമ്പോള്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

പുത്തിഗെ: ആശയപ്രചാരണ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും പണ്ഡിതന്മാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുമ്പള മേഖലപണ്ഡിത സമ്മേളനം നാളെ ബുധന്‍ രാവിലെ 10 30 മുതല്‍ കളത്തൂര്‍ മദീന മഖ്ദൂമില്‍ നടക്കും.  സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. കുമ്പള മേഖല മുശാവറ പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി കൊടിയമ്മ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറിമാരായ കെപി ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുറഹ്‌മാന്‍ അഹ്‌സനി, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. അഹ്‌മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.

ഇത് സംബന്ധമായി ചേര്‍ന്ന് പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി ജമാല്‍ സഖാഫി പെര്‍വാട് ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍ ,എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ശേണി,സയ്യിദ് യാസീന്‍ തങ്ങള്‍ ബായാര്‍ , മുഹമ്മദലി അഹ്‌സനി,ഷാഫി മദനി മുളിയടുക്കം ,അബ്ദുസ്സലാം അഹ്‌സനി, ഇബ്രാഹിം സഅദി മുഗു ,ഹമീദ് ദാരിമി പാട്‌ലടുക്ക, അബൂബക്കര്‍ സഅദി , യൂസഫ് ഫാളിലി' തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ലത്വീഫ് സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0