എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ്; പുത്തിഗെ സെക്ടര്‍ വീണ്ടും ജേതാക്കള്‍

Jul 14, 2025 - 15:56
എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ്; പുത്തിഗെ സെക്ടര്‍ വീണ്ടും ജേതാക്കള്‍

കളത്തൂര്‍: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവിന് കളത്തൂര്‍ താജുല്‍ ഉലമയില്‍ ഉജ്വല സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവില്‍ ഹാട്രിക്ക് വിജയം നേടി പുത്തിഗെ സെക്ടര്‍ അജയ്യരായി.സീതാംഗോളി, ഉളുവാര്‍ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കുമ്പോല്‍ സെക്ടറിലെ ഷിബിലി, കുമ്പള സെക്ടറിലെ ഷാസില്‍ കലാ പ്രതിഭകളായി പുത്തിഗെ സെക്ടറിലെ
നൗഫല്‍ സര്‍ഗ്ഗപ്രതിഭയുമായി. 

കുമ്പള ഡിവിഷന്‍ പ്രസിഡന്റ് നസീര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ 
എസ് വൈ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ജാഫര്‍ സി എന്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബാദുഷ സുറൈജി സഖാഫി അനുമോദന പ്രഭാഷണം നടത്തി. സ്വാഗത സംഘം ഫിനാന്‍സ് കണ്‍വീനര്‍ സയ്യിദ് കരീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍,സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പൂക്കട്ട അവാര്‍ഡ് ദാനം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹനീഫ് സഅദി കൂമ്പോല്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മൊയ്ദു സഅദി ചേരൂര്‍, സയ്യിദ് ഹാമിദ് തങ്ങള്‍ മൂഹിമ്മാത്ത്, മന്‍ഷാദ് അഹ്‌സനി, ഇര്‍ഷാദ് കളത്തൂര്‍, മിഖദാദ് ഹിമമി, ഫാറൂഖ് സഖാഫി കര,ഫൈസല്‍ സഖാഫി കര, സിദ്ധീഖ് മാസ്റ്റര്‍, മൂസ മുസ്ലിയാര്‍ ജീലാനി അബ്ദുറഹ്‌മാന്‍ ഹാജി, മുഹമ്മദ് മദീന, ബഷീര്‍ കൂമ്പോള്‍, ഹംസത്തുല്‍ ഖറാര്‍ ഉളുവാര്‍ അബ്ദുറഹ്‌മാന്‍ സഅദി, സുഹൈല്‍ രിഫായി നഗര്‍,ശാഹുല്‍ ഹിമമി, യൂനുസ് സുറൈജി, കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഡിവിഷന്‍ സെക്രട്ടറി രിഫായി ഹിഷാമി സ്വാഗതവും ഫര്‍ഹാന്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0