വായന സമൂഹത്തെ നിര്‍മിക്കുന്നു: സുന്ദര ബാറടുക്ക
മഞ്ചേശ്വരം: എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ മുപ്പത്തി രണ്ടാം എഡിഷന്‍ സാഹിത്യോത്സവ് കന്നട സാഹിത്യകാരന്‍ സുന്ദര ബാറടുക്ക ഉദ്ഘാടനം ചെയ്തു. ഉത്തമ സാഹിത്യ കൃതികള്‍ സത്യത്തെയും നീതിയെയും സ്‌നേഹത്തേയും സഹവര്‍ത്തിത്വത്തേയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും സമൂഹത്തെ മനസ്സിലാക്കാന്‍ വായന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യോത്സവ് പോഗ്രാം ചെയര്‍മാന്‍ നൗഷാദ് സഖാഫി അധ്യക്ഷത വഹിച്ചു .അശ്‌റഫ് സഖാഫി പുന്നത്ത് ആശയ പ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ഉസ്മാന്‍ സ്വാഗതവും സഹീര്‍ പൊസോട്ട് നന്ദിയും പറഞ്ഞു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



