കാസര്‍കോട് ബന്തടുക്ക സ്‌കൂളിലെ പാദപൂജ വിവാദം; റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Jul 12, 2025 - 11:58
Jul 12, 2025 - 12:00
കാസര്‍കോട് ബന്തടുക്ക സ്‌കൂളിലെ പാദപൂജ വിവാദം; റിപ്പോര്‍ട്ട് തേടുമെന്ന്  വിദ്യാഭ്യാസ മന്ത്രി

കാസര്‍കോട്: ബന്തടുക്കയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായതോടെ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂര്‍ണ്ണിമ എന്ന പേരില്‍ അപരിഷ്‌കൃതമായ ആചാരം നടന്നത്. വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് വിവാദ സംഭവമുണ്ടായത്. സ്‌കൂളിലെ വിദ്യാര്‍ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയില്‍ ഇരിക്കുന്ന മുപ്പത് അധ്യാപകരുടെ കാല്‍ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0