ഖാളി പൊസോട്ട് തങ്ങള്‍, ഖുറത്തുസ്സദാത്ത് കുറാ തങ്ങള്‍ അനുസ്മരണവും സ്പിരിച്വല്‍ ക്യാമ്പും സമാപിച്ചു
പള്ളങ്കോട് : പ്രാസ്ഥാനിക രംഗത്തെ പ്രഗത്ഭരായ നേതാവും ആത്മീയ കരുത്തുമായ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് തങ്ങളുടെയും (ന.മ), ഖുറത്തുസ്സദാത്ത് ഖാസി സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങളുടേയും അനുസ്മരണവും എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിളിലെ യൂണിറ്റ് ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക സ്പിരിച്വല്‍ ക്യാമ്പും ഗാളിമുഖം ഖലീല്‍ സ്വലാഹില്‍
സമാപിച്ചു. പരിപാടി എസ് വൈ എഫ് പള്ളങ്കോട് സര്‍ക്കിള്‍ പ്രസിഡന്റ് ഹനീഫ് ടി. കെ യുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ജമാ അത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ച്‌കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്
ഉദ്ഘാടനം ചെയ്തു, ക്യാമ്പ് അമീര്‍ അബ്ദുറഹ്‌മാന്‍ ഹനീഫി ആമുഖം പ്രഭാഷണം നടത്തി.
അബ്ദുറഹ്‌മാന്‍ സഖാഫി ചിപ്പാര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്ല പരപ്പ, റാഷിദ് ഹിമമി, ജലീല്‍ സഖാഫി കര്‍ന്നൂര്‍, മുസ്തഫ കര്‍ന്നുര്‍, ഹാരിസ് സഖാഫി അടൂര്‍, അബ്ദുറഹ്‌മാന്‍ സഅദി, ഷമീര്‍ പരപ്പ, അലി തെങ്ങുവളപ്പ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ദിക്‌റ് ദുആ മജ്‌ലിസ്, ഇന്‍സൈറ്റ്, സമുഹ നോമ്പ് തുറ, ക്വിസ്സ് മത്സരം, ബ്രൈന്‍ ജിം തുടങ്ങിയ പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. കരീം ജൗഹരി ഗാളിമുഖം സ്വാഗതവും മൊയ്തീന്‍ പള്ളങ്കോട് നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


