റൗളത്തുല്‍ ഖുര്‍ആന്‍ കോഴ്‌സിന് കാറഡുക്ക സര്‍ക്കിളില്‍ തുടക്കമായി

Jul 7, 2025 - 14:09
റൗളത്തുല്‍ ഖുര്‍ആന്‍ കോഴ്‌സിന് കാറഡുക്ക സര്‍ക്കിളില്‍ തുടക്കമായി

ആദൂര്‍: സ്ത്രീകളുടെ വൈജ്ഞാനിക ശാക്തീകരണം ലക്ഷ്യം വെച്ച് യൂണിറ്റ് കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന എസ് വൈ എസ് റൗളത്തുല്‍ ഖുര്‍ആന്‍ പഠന കോഴ്‌സിന് കാറഡുക്ക സര്‍ക്കിളില്‍ തുടക്കമായി. 
കെ എം സിദ്ദീഖ് സഅദി ആദൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് അഹ്‌മദ് ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. ഫരീദ് ബാഖവി പടിയത്തടുക വിഷയാവതരണം നടത്തി. ശക്കീര്‍ സഅദി, ഹാരിസ് സഖാഫി, താജുദ്ധീന്‍ സഖാഫി, ജഅഫര്‍ സഖാഫി, ബഷീര്‍ മുസ്ലിയാര്‍, അന്തായി യു.കെ,
മൊയ്തു സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0