വീരപ്പന് സ്മാരകം നിര്‍മ്മിക്കണം; മന്ത്രിയോട് ആവശ്യവുമായി ഭാര്യ

Jul 1, 2025 - 17:15
വീരപ്പന് സ്മാരകം നിര്‍മ്മിക്കണം; മന്ത്രിയോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പന് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയത സേലം മേട്ടൂരില്‍ സ്മാരകം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മന്ത്രി എ.പെരിയസ്വാമിയെ മുത്തുലക്ഷ്മി കണ്ടു. വീരപ്പന്‍ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകനായിരുന്നുവെന്നും മറ്റു പലരുടെയും പേരില്‍ സ്മാരകങ്ങളുള്ളപ്പോള്‍ വീരപ്പനും കൂടി സ്മാരകം വേണമെന്നും സ്മാരക ആവശ്യം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുത്തുലക്ഷ്മി മന്ത്രിയോട് ആവശ്യപ്പെട്ടു. സ്റ്റാലിനെ അറിയിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

2004 ഒക്ടോബര്‍ 18ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ വച്ച് തമിഴ്നാട് ദൗത്യസേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 184 പേരെ അദ്ദേഹം കൊലപ്പെടുത്തിയെന്നാണ് കണക്ക്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0