സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്

Jul 1, 2025 - 14:21
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവുണ്ടായ സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. വില കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി പവന് ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ ഗ്രാമിന് 105 രൂപയുടെ കുതിപ്പുമായി വില വീണ്ടും 9,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് 9,020 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന്‍ വില 840 രൂപ ഉയര്‍ന്ന് 72,160 രൂപയുമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് വീണ്ടും കുതിച്ചുകയറിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0