ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കണം - എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു

Jun 30, 2025 - 12:21
Jun 30, 2025 - 12:28
ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കണം - എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു

പെര്‍ള: മുപ്പത്തിരണ്ടാമത് എഡിഷന്‍ ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവിന് പെര്‍ളയില്‍ സമാപനമായി. 54 യൂണിറ്റുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ സാഹിത്യോത്സവിന്റെ ഭാഗമായി. 794 പോയിന്റുകള്‍ നേടി നെല്ലിക്കട്ട സെക്ടര്‍ ജേതാക്കളായി. 606 പോയിന്റുകള്‍ നേടി കുമ്പടാജെ സെക്ടര്‍, 535 പോയിന്റുകള്‍ നേടി നാരമ്പാടി സെക്ടര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നെല്ലിക്കട്ട സെക്ടറിലെ ഉബൈദ് മാന്യ കലാ പ്രതിഭയായും കുമ്പടാജെ സെക്ടറിലെ ജലീല്‍ മുക്കൂര്‍ സര്‍ഗ്ഗ പ്രതിഭയായും തെരെഞ്ഞെടുക്കപ്പെട്ടു. രണ്ട് ദിനങ്ങളിലായി നടന്ന ഡിവിഷന്‍ സാഹിത്യോത്സവിന് കേരള മുസ്ലിം ജമാഅത്ത് പെര്‍ള സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുള്ള ഹാജി കണ്ടികെ പതാക ഉയര്‍ത്തി. അധ്യാപകനും എഴുത്ത് കാരനുമായ ഉണ്ണികൃഷ്ണന്‍ പുറച്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖര ജി എസ് മുഖ്യാഥിതിയായി. സമാപന സംഗമം അബൂബക്കര്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കേരള സ്റ്റേറ്റ് സെക്രട്ടറി ജാബിര്‍ നെരോത്ത് സന്ദേശ പ്രഭാഷണവും എസ് എസ് എഫ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ ഹാദി സഖാഫി പ്രമേയ പ്രഭാഷണവും നടത്തി. എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡന്റ് ഖാദര്‍ അമാനി പൈക്ക പ്രാരംഭ പ്രാര്‍ത്ഥനക്കും കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ പ്രസിഡന്റ് ഇബ്രാഹിം ദാരിമി ഗുണാജെ സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്ലിയാര്‍ കുമ്പടാജെ, സോണ്‍ സെക്രട്ടറി എ കെ സഖാഫി കന്യാന, എസ് എസ് എഫ് ജില്ലാ സെക്രട്ടറിമാരായ ഫയാസ് പട്‌ള, മുര്‍ഷിദ് പുളിക്കൂര്‍, ഇര്‍ഷാദ് കളത്തൂര്‍, മന്‍ഷാദ് അഹ്‌സനി, ജംഷിദ് ചെടെക്കല്‍, ജുനൈദ് ഹിമമി ഹാദി ഗാളിമുഖം ജില്ലാ എക്സിക്യൂട്ടീവ് അംഗം അക്ബര്‍ അലി സഅദി, എസ് വൈ എസ് ബദിയടുക്ക സോണ്‍ സെക്രട്ടറിമാരായ റിയാസ് ഹനീഫി,അസീസ് പെര്‍ള എക്സിക്യൂട്ടീവ് അംഗങ്ങളായ ഇഖ്ബാല്‍ ആലങ്കോട്, അബ്ദുല്ല സഅദി തുപ്പക്കല്‍, എസ് ജെ എം ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി റിഷാദ് സഖാഫി,ജി സി സി സാരഥി നാസര്‍ നഈമി നെല്ലിക്കട്ട, ഫൈസല്‍ സൈനി പെരടാല, മൂസ മദനി തുപ്പക്കല്‍,ജാഫര്‍ ഹിമമി ചര്‍ളടുക്ക, റസാക്ക് ഗുണാജെ,ശരീഫ് അമേക്കള, അഷ്റഫ് തങ്ങള്‍ ഉക്കിനടുക്ക എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ ഭാരവാഹികളായ ശംഷാദ് ഹിമമി, അല്‍ത്താഫ് ഏണിയാടി,ഉനൈസ് നെല്ലിക്കട്ട, റംഷാദ് ഹിമമി, ഇല്യാസ് ഹിമമി, സവാദ് ബാറടുക്ക, സിദ്ധീഖ് നീര്‍ച്ചാല്‍, മുശൈദ് ഹിമമി, അബ്ദുല്ല നെല്ലിക്കട്ട, സമദ് സഖാഫി ചെടെക്കല്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0