മത പ്രചരണ രംഗത്തും വൈജ്ഞാനിക പ്രസരണത്തിലും നബി കുടുംബത്തിന്റെ പങ്ക് നിസ്തുലം -കാന്തപുരം

Jun 28, 2025 - 10:52
മത പ്രചരണ രംഗത്തും വൈജ്ഞാനിക പ്രസരണത്തിലും നബി കുടുംബത്തിന്റെ പങ്ക് നിസ്തുലം -കാന്തപുരം

പുത്തൂര്‍: ഇസ്ലാമിലെ പ്രഥമ സ്ഥാനീയരാണ് അഹ്ലുബൈത്ത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രസരണം ചെയ്യപ്പെട്ട സാദാത്തീങ്ങള്‍ മത പ്രചരണ രംഗത്തും വൈജ്ഞാനിക പ്രസരണത്തിലും സമയം ചിലവഴിച്ചവരാണ്. സേവന രംഗത്ത് നബി കുടുംബത്തിലെ  നിസ്തുല്യ സാന്നിധ്യങ്ങളാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും മകന്‍ സയ്യിദ് ഫളല്‍ കോയമ്മ തങ്ങളുമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
കൂറത്ത് തങ്ങളുടെ ഒന്നാം ഉറൂസ് മുബാറകില്‍ നടന്ന നൂറേ ഫസല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ മസൂദ് തങ്ങള്‍ അല്‍ ബുഖാരി കൂറത്ത് അധ്യക്ഷത വഹിച്ചു.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയ്‌ലാണ്ടി,സയ്യിദ് അഷറഫ് തങ്ങള്‍ ആദൂര്‍ സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ തങ്ങള്‍, സയ്യിദ്  ഉമര്‍ ജിഫ്രി, സയ്യിദ് ഇമ്പിച്ചിക്കോയ ഖലീല്‍ സ്വലാഹ്, സയ്യിദ് ത്വാഹ ബാഫഖി കൊയിലാണ്ടി, സയ്യിദ് മുനീര്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, വി വി എം ഫൈസി വില്യാപ്പള്ളി, ദേവര്‍ ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം,സയ്യിദ് അഷറഫ് തങ്ങള്‍ ,സയ്യിദ് തല്‍ഹത്ത് അഹ്ദല്‍ തങ്ങള്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,തോക്കെ മുഹ്യദ്ധീന്‍ കാമില്‍ സഖാഫി, ബഷീര്‍ സഖാഫി കൊല്യം, സി എം ഇബ്‌റാഹിം, മോണു ഹാജി കണച്ചൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍, അബ്ദുല്‍ ഖാദര്‍ ഹാജി കൊല്യം,കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, പ്രസംഗിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക്   നടന്ന ശാദുലി റാത്തിബില്‍സയ്യിദ് മുഹ്‌ളാര്‍ മുസ്അബ് തങ്ങള്‍ അല്‍ ബുഖാരി കൂറത്ത് പ്രാര്‍ത്ഥന നടത്തി.അല്‍ഹാജ് യു.കെ.മുഹമ്മദ് സഅദി വളവൂര്‍ ഉദ്‌ബോധനം നടത്തി.ഹനീഫ് മുസ്ലിയാര്‍ വളപട്ടണം നേതൃത്വം നല്‍കി. ബുര്‍ദ മജ്‌ലിസില്‍ സയ്യിദ് ആമിര്‍ തങ്ങള്‍ അമ്മേമ്പള പ്രാര്‍ത്ഥന നടത്തി. സയ്യിദ് ബദറുദ്ദീന്‍ മദനി അല്‍ ഹാദി പൊമ്മാജെ, അബ്ദുസ്സമദ് അമാനി പട്ടുവം ബുര്‍ദ്ദ മജ്‌ലിസിന് നേതൃത്വം നല്‍കി. അഹ്ലുല്‍ ആബാഹ്  മൗലിദ് സദസ്സിന് സീതിക്കോയ തങ്ങള്‍ മദനി, മമ്മുഞ്ഞി മുസ്ലിയാര്‍ ഓണപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് ശനി രാവിലെ 5:30 ന് മന്‍ഖൂസ് മൗലിദ് മജ്‌ലിസിന് അബ്ദുല്‍ ഖാദര്‍ ഹനീഫി അല്‍ഫാളിലി കൂറത്ത് നേതൃത്വം നല്‍കും. രാവിലെ 9 മണിക്ക് നടക്കുന്ന താജുല്‍ ഉലമ മൗലിദ് അല്‍ഹാജ് ഇബ്രാഹിം മദനി (ഖാസി കൃഷ്ണപുര), ഹൈദര്‍ മദനി കറായ,അബുസ്വാലിഹ് മദനി ആലട്ക്ക,മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും.
രാവിലെ 10.30 ന്  രിഫാഈ റാത്തീബ് മജ്‌ലിസിന് ഉസ്താദ് ഡോ.കോയ കാപ്പാട് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക്  2 മണിക്ക് നടക്കുന്ന മഹല്ല് സംഗമത്തില്‍ സയ്യിദ് ഇസ്മായില്‍ തങ്ങള്‍ ഉജിരെ പ്രാര്‍ത്ഥന നടത്തും.കൂറ ഫസല്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹിമാന്‍ സാദത്ത് തങ്ങല്‍ ബാലവി ഉള്ത്തൂര്‍ ഉദ്ഘാടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍ വിഷയാവതരണം നടത്തും.
വൈകുന്നേരം  4.30 നുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. യു.ടി. ഇഫ്തിഖാര്‍ അധ്യക്ഷത വഹിക്കും. ശ്രീ. ദിനേശ് ഗുണ്ടുറാവു (കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡി.കെ) ഉദ്ഘാടനം ചെയ്യും. ശ്രീ വീരപ്പ മൊയ്ലി(മുന്‍ മുഖ്യമന്ത്രി, കര്‍ണാടക) ശ്രീ ഡി.വി. സദാനന്ദ ഗൗഡ (മുന്‍ മുഖ്യമന്ത്രി, കര്‍ണാടക) ശ്രീ. ബ്രിജേഷ് കൗട്ട (എം.പി, ഡി.കെ)
ശ്രീ. അശോക് കുമാര്‍ റായ് (എം.എല്‍.എ, പുത്തൂര്‍)
ശ്രീ. മഞ്ജുനാഥ് ഭണ്ഡാരി (ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം)
ശ്രീ. ഐവന്‍ ഡി സോജ (ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം)
ശ്രീ. ബി. രാമനാഥ് റായ് (മുന്‍ മന്ത്രി)
ശ്രീ. വിനയ് കുമാര്‍ സൊറകെ (മുന്‍ മന്ത്രി)
ശ്രീ. എച്ച്.ഐ. മഞ്ജുനാഥ് (മുന്‍ മന്ത്രി)
ശ്രീ. കൃഷ്ണപ്പ സുള്ള്യ 
ശ്രീ. സദാശിവ (സ്ഥാപകന്‍ സന്ദീപ് സ്‌പെഷ്യല്‍ സ്‌കൂള്‍ സുള്ള്യ)
ശ്രീ. പദ്മനാഭ പൂജാരി
ശ്രീ. ഹേമനാഥ് ഷെട്ടി കാവ്
എം.എസ്. മുഹമ്മദ്
എ കെ എം അഷ്‌റഫ് എം എല്‍ എ, ബഷീര്‍ പി ഡി പി മഞ്ചേശ്വരം പ്രസംഗിക്കും.എം.എസ്.എം. അബ്ദുള്‍ റഷീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച,മുഹമ്മദ് അലി തുര്‍ക്കളിഗെ (എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും.
രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍
അസ്സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നടത്തും. സമസ്ത വൈ. പ്രസിഡണ്ട് അസ്സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി ബദ്‌റുസ്സദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അനുസ്മരണ പ്രഭാഷണവും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി ആമുഖ പ്രസംഗം നടത്തും.
സയ്യിദ് ഹസന്‍ ഹംദാന്‍ ചിശ്തി അജ്മീര്‍ മുഖ്യാതിഥിയാകും.
സയ്യിദ് ശാഫി ബാഅലവി തങ്ങള്‍ വളപട്ടണം,സഅദുല്‍ ഉലമ അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്,സി. മുഹമ്മദ് ഫൈസി,അസ്സയ്യിദ് അത്താഉല്ല തങ്ങള്‍ ഉദ്യാവര,
കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി,കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം,ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,പി.കെ ബാദുഷ സഖാഫി ആലപ്പുഴ പ്രസംഗിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുറഹ്‌മാന്‍ മസ്ഊദ് തങ്ങള്‍ കൂറ നേതൃത്വം നല്‍കും.
സയ്യിദ്  ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട,സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍,സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍,സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍,സയ്യിദ് അലവി ജലാലുദ്ദീന്‍ തങ്ങള്‍ ഉജിരെ,
സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുലി തങ്ങള്‍ കാജൂര്‍,സയ്യിദ് ജാഫര്‍ അസഖാഫ് തങ്ങള്‍ കോട്ടേശ്വരം,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം,സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് തങ്ങള്‍ തീര്‍ഥഹള്ളി,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,ബി.എസ്.അബ്ദുല്ല ഫൈസി, ഇബ്രാഹിം മുസ്ലിയാര്‍ മന്‍ഞ്ചി,മഹ്‌മുദ് ഫൈസി ഒലെമുണ്ട, ഡോ.മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍കട്ടെ,
എസ്. പി. ഹംസ സഖാഫി ബട്ട്വാള്‍,ടി.എം. മുഹ്യദ്ദീന്‍ സഖാഫി തോക്കെ,കെ.കെ. മുഹ്യദ്ദീന്‍ സഖാഫി സൂരിബൈലു,അബൂ സുഫ്യാന്‍ ഇബ്രാഹിം മദനി,
മുഹമ്മദ് മുസ്ലിയാര്‍ നുച്ചിയാട്,കെ.എം. അബൂബക്കര്‍ സിദ്ദീഖ് മോണ്ടുഗോളി,ഹനീഫ് ഹാജി ഉള്ളാള്‍,അബ്ദുറഹ്‌മാന്‍ ഹാജി ബനിയാസ്,ശാക്കിര്‍ ഹാജി ഹൈസം സ്റ്റീല്‍,ഡി.പി. യൂസുഫ് സഖാഫി ബൈതാര്‍, അബ്ദുല്‍ഹമീദ് സഅദി ഈശ്വരമംഗല,അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന,
പി.എ. ബഷീര്‍ സഅദി ബാംഗ്ലൂര്‍,ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി,ഹാഫിസ് സുഫ്യാന്‍ അല്‍കാമില്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം,എം.ബി. സഖാഫി ബാലെപുനി,ഇബ്രാഹിം ഹാജി ബ്രെറ്റ് അബുദാബി,പി.എം. ഹമീദ് ഈശ്വരമംഗല,ജമാലുദ്ദീന്‍ വിട്‌ല ബഹ്റൈന്‍,സ്വാലിഹ് ബെല്ലാരെ,അബ്ദു സമദ് ഹാജി ഭട്കല്‍,എഞ്ചിനീയര്‍ ഇ.വി. അബ്ദുറഹ്‌മാന്‍,വഹീദ് ഹാജി ഉഡുപ്പി,നയീം ജൗഹര്‍ മലേഷ്യ,ഗുലാം മുഹമ്മദ് ഉഡുപ്പി,യൂസഫ് കോട്ടേശ്വര, ഖൈറുല്ല ഉടുപ്പി,റസാഖ് ഹാജി കണ്ണങ്കാര്‍,തൗഫീഖ് അബ്ദുല്ല ഹാജി  നാവുന്ദ,
സുലൈമാന്‍ ഹാജി സിംഗാരി,എച്ച്.എച്ച്. അമീന്‍ ഹാജി,നസീര്‍ കൂറത്ത്
ജലീല്‍ ഹാജി തൃശൂര്‍,ഷെയ്ഖ് ഇമാം ബേക്കല്‍,നേജാര്‍ അബൂബക്കര്‍ ഹാജി,അബൂബക്കര്‍ ഹാജി ബജ്‌പെ,അബ്ദുല്‍ ജലീല്‍ മോണ്ടുഗോളി,ആസിഫ് കണ്ണങ്കാര്‍,വഹീദ് കെ.സി. റോഡ്,ഇക്ബാല്‍ ബറക,
ഷരീഫ് ഹാജി ഗോള്‍ഡന്‍,
നാസിര്‍ ബാലഹന്നൂര്‍,ഏഷ്യന്‍ ബാവ ഹാജി,മന്‍സൂര്‍ അലി കോട്ടേഗഡെ,പര്‍കല റജബ് ഹാജി,അബൂബക്കര്‍ ഹാജി പര്‍കല,ഹുസൈന്‍ ഹാജി ചൊക്കബെട്ടു,ജെ ആര്‍.എ. ചൗബു സാബ് റിപ്പന്‍പേട്ട,ഇബ്രാഹിം പട്ടാടി സംബന്ധിക്കും. സിറാജ് ഇരിവേരി സ്വാഗതവും ഖാലിദ് ഹാജി ഭട്കല്‍ നന്ദിയും പറയും. 29 ഞായറാഴ്ച രാവിലെ 8:30 ന് നടക്കുന്ന
ഖത്മുല്‍ ഖുര്‍ആന്‍ സമര്‍പ്പണവും ബദര്‍ മൗലീദ് മജ്‌ലിസിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,
സയ്യിദ് അബ്ദുറഹിമാന്‍ മസ്ഊദ് തങ്ങള്‍ അല്‍ ബുഖാരി,സയ്യിദ് മുസ്സര്‍ മുസ്അബ് തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0