എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു
പള്ളങ്കോട്: കേരളത്തിനകത്തും പുറത്തും ഇസ്ലാമിക പ്രചാരണ രംഗത്ത് പരിവര്‍ത്തനം സൃഷ്ടിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ഭാഗമായി എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു. പരിപാടി സര്‍ക്കിള്‍ ഉപാധ്യക്ഷന്‍ അബ്ദുറഹ്‌മാന്‍ ഹനീഫയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റസാക്ക് സഖാഫി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. സോണ്‍ ദഅവാ സെക്രട്ടറി അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം വിഷയവതരണം നടത്തി, റഹിം സഅദി പരപ്പ, അലി പരപ്പ, അഷ്‌റഫ് ജൗഹരി മൊഗര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം ജൗഹരി ഗാളിമുഖം സ്വാഗതവും മൊയ്തീന്‍ പള്ളങ്കോട് നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



