'യുദ്ധം പരിഹാരമല്ല' സന്ദേശവുമായി എസ് വൈ എസ് സമാധാന റാലികള്‍
കുമ്പള: സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ ' യുദ്ധം പരിഹാരമല്ല' എന്ന ശീര്‍ഷകത്തില്‍ നടത്തിയ സമാധാന റാലിയുടെ ഭാഗമായി കുമ്പള സോണിലെ 4 കേന്ദ്രങ്ങളില്‍ നടന്ന സമാധാന റാലികള്‍ പ്രൗഢമായി. കര്‍മരംഗത്ത് അഭിമാനകരമായ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് റാലികള്‍ സംഘടിപ്പിച്ചത്. ലോകത്തെ വലിയൊരു ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്ന യുദ്ധസാഹചര്യത്തില്‍ സമാധാനവും, സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് സമാധാന റാലികള്‍ നടത്തിയത്.
കുമ്പളയില്‍ നടത്തിയ റാലി ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി മച്ചംമ്പാടി ഉദ്ഘാടനം ചെയ്തു. ജമാല്‍ സഖാഫി പെര്‍വാര്‍ഡ്, മുഹമ്മദ് ഹാജി പേരാല്‍ , നസീര്‍ ബാഖവി, ഖലീല്‍ സഅദി, രിഫാഇ സഖാഫി, മുഹമ്മദ് തലപ്പാടി, അബ്ദുല്‍ ഖാദിര്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി.
ബംബ്രാണയില്‍ ജില്ല ക്യാബിനറ്റ് അംഗം ഹനീഫ് സഅദി കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് കുഞ്ഞി ള്ളുവാര്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഖാലിദ് ബംബ്രാണ, ഷാഹുല്‍ ഹമീദ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഹംസ നിസാമി സ്വാഗതവും ഫാറൂഖ് സഖാഫി നന്ദിയും പറഞ്ഞു.
കടത്തട്ക്കയില്‍ ഹുസൈന്‍ സഖാഫി അറന്തോട് പ്രമേയ പ്രഭാഷണം നടത്തി.
ഉമര്‍ സഖാഫി കൊമ്പോട്, അബൂബക്കര്‍ മുസ്ലിയാര്‍, ലത്തീഫ് സഅദി, അഷറഫ് സഖാഫി ശേനി, മുനീസ് സി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പെര്‍മുദെയില്‍ സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ ബാഡൂര്‍ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ ഗഫൂര്‍ അമാനി ആമുഖ പ്രഭാഷണം നടത്തി.
അബൂ സാലി, സയീദ് മാസ്റ്റര്‍, ബഷീര്‍ മദനി, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബ്ബാസ് അമ്പേരി, പാടി അബ്ദുല്ല ഹാജി, തന്‍വീര്‍ അമാനി , നസീര്‍ സഖാഫി, അബ്ബാസ് എ എസ് ആര്‍ നേതൃത്വം നല്‍കി. റൈമാസ് അംഗടിമുഗര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



