സമസ്ത സ്ഥാപക ദിനം; സഅദിയ്യയില്‍ കുമ്പോല്‍ തങ്ങള്‍ പതാക ഉയര്‍ത്തി

Jun 26, 2025 - 15:18
സമസ്ത സ്ഥാപക ദിനം; സഅദിയ്യയില്‍ കുമ്പോല്‍ തങ്ങള്‍ പതാക ഉയര്‍ത്തി

ദേളി: കര്‍മ്മ രംഗത്ത് അഭിമാനകരമായി നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക സ്ഥാപക ദിനം സഅദിയ്യയില്‍ വിപുലമായി ആഘോഷിച്ചു.
സ്ഥാപനത്തിന്റെ പ്രസിഡണ്ടും സമസ്ത ഉപാദ്ധ്യക്ഷനുമായ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സന്ദേശ പ്രഭാഷണവും കര്‍ണാടക ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആമുഖ പ്രഭാഷണവും നടത്തി. എസ് എസ് എഫ് ദേശിയ സെക്രട്ടറി അഹ്‌മദ് ശിറിന്‍ ഉദുമ, ദേളി ജമാഅത്ത് പ്രസിഡന്റ് അബ്ദുസലാം ദേളി പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
സഅദിയ്യയിലെ വിവിധ സ്ഥാപനങ്ങള്‍ പ്രത്യേകമായി പതാക ഉയര്‍ത്തി സ്ഥാപക ദിനം കൊണ്ടാടി. ഗ്രാന്റ് അസംബ്ലി, പ്രമേയ പ്രഭാഷണം , ലിഖിത പ്രകാശം, ചരിത്ര സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ക്ക് സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി.
സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, അശ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍, അഹ്‌മദലി ബണ്ടിച്ചാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്ല സഅദി ചിയ്യൂര്‍,  ഹമീദ് മാസ്റ്റര്‍, അബ്ദുല്‍ ഹമീദ് സഅദി, ഉസ്മാന്‍ റസാ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ശറഫുദ്ധീന്‍ സഅദി പുളിയംപറമ്പ്, ഹാഫിള് അഹ്‌മദ് സഅദി, ഇല്ല്യാസ് വൈറ്റ് സോണ്‍, ഖലീല്‍ മാക്കോട്, എം.ടി.പി അബ്ദുല്ല മൗലവി, തുടങ്ങിയവര്‍ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0