സമസ്ത നൂറാം വാര്‍ഷികം: കുമ്പള സോണില്‍ എസ് വൈ എസ് സമാധാന റാലി നാളെ 5 കേന്ദ്രങ്ങളില്‍

Jun 25, 2025 - 19:42
സമസ്ത നൂറാം വാര്‍ഷികം: കുമ്പള സോണില്‍ എസ് വൈ എസ് സമാധാന റാലി നാളെ 5 കേന്ദ്രങ്ങളില്‍

കുമ്പള: സമസ്ത കേരള സുന്നീ യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ ' യുദ്ധം പരിഹാരമല്ല' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന സമാധാന റാലിയുടെ ഭാഗമായി കുമ്പള സോണിലെ അഞ്ച് കേന്ദ്രങ്ങളില്‍ സമാധാന റാലി നടത്താന്‍ സോണ്‍ ക്യാബിനറ്റ് തീരുമാനിച്ചു.
കുമ്പള, ബംബ്രാണ, കട്ടത്തട്ക്ക, പെര്‍മുദെ, സീതാംഗോളി എന്നീ കേന്ദ്രങ്ങളിലാണ് റാലികള്‍ നടക്കുക.
കര്‍മരംഗത്ത് അഭിമാനകരമായ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് റാലികള്‍ സംഘടിപ്പിക്കുന്നത്.  ലോകത്തെ വലിയൊരു ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്ന യുദ്ധസാഹചര്യത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളി ലേക്ക് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശത്തോ ടെയാണ് സമാധാന റാലികള്‍ സംഘടിപ്പിക്കുന്നത്.
നാളെ വൈകിട്ട് ആറിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തുന്ന റാലിയില്‍ അതാത് സര്‍ക്കിള്‍ പരിധിയിലുള്ള സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും. തിരഞ്ഞെടു ക്കുക്കപ്പെട്ട സോണ്‍ ക്യാബിനറ്റ് അംഗവും സര്‍ക്കിള്‍ കണ്‍ട്രോളറും അതാത് കേന്ദ്രങ്ങളില്‍ സമാധാന പ്രഭാഷണം നടത്തും.
ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡന്‍ മുഹമ്മദ് സയാഫി കുറ്റിയാളം അധ്യക്ഷത വഹിച്ചു. സോണ്‍ ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഉമറുല്‍ ഫാറൂഖ് സഖാഫി കര,  കെ എം കളത്തൂര്‍, സുബൈര്‍ ബാഡൂര്‍, സയീദ് മാസ്റ്റര്‍ പെര്‍ളാടം, നസീര്‍ ബാഖവി, ബശീര്‍ മദനി, ശംസുദ്ധീന്‍ മദനി,  മൊയ്തീന്‍ പേരാല്‍, അഷ്റഫ് സഖാഫി, ഫൈസല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0