സ്വര്‍ണ്ണ വിലയില്‍ കുറവ്: രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1120 രൂപ

Jun 24, 2025 - 17:50
സ്വര്‍ണ്ണ വിലയില്‍ കുറവ്: രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1120 രൂപ

കൊച്ചി: ഇറാന്‍ ഇസ്രായേല്‍ യുദ്ധത്തിനിടെ കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ കുറവ്. സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടുതവണയായി പവന് 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് സ്വര്‍ണവില വര്‍ധനവില്‍ ആശങ്കയിലായിരുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന് 1120 രൂപയുടെ കുറവാണ് സ്വര്‍ണവിപണിയില്‍ ഉണ്ടായിരിക്കുന്നത്. 72760 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. സ്വര്‍ണവിലയില്‍ വലിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വെള്ളി വിലയില്‍ മാറ്റമില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0