സയ്യിദ് ഫളല്‍ കോയമ്മ കുറാ തങ്ങള്‍ ഒന്നാം ഉറൂസ് മുബാറക്ക് ജൂണ്‍ 26 ന് തുടങ്ങും

Jun 23, 2025 - 17:34
സയ്യിദ് ഫളല്‍ കോയമ്മ കുറാ തങ്ങള്‍ ഒന്നാം ഉറൂസ് മുബാറക്ക് ജൂണ്‍ 26 ന് തുടങ്ങും

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഉള്ളാള്‍ ഖാസിയും പ്രമുഖ ആത്മീയ നേതാവും ജാമിഅ സഅദിയ്യ ജന.സെക്രട്ടറിയുമായിരുന്ന സയ്യിദ് ഫളല്‍ കോയമ്മ  കൂറത്ത് തങ്ങളുടെ 1-ാം ഉറൂസ് മുബാറക്ക് ജൂണ്‍ 26 മുതല്‍ 29 വരെ അന്ത്യവിശ്രമകേന്ദ്രമായ പുത്തൂര്‍ കൂറത്ത് ഫസല്‍ നഗറില്‍ നടക്കും.
ജൂണ്‍ 25 ഉച്ചക്ക് 12 മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖാമില്‍ നിന്നും പതാക പുറപ്പെടും. 4 മണിക്ക് ഉള്ളാള്‍ സയ്യിദ് മദനി  ദര്‍ഗ്ഗാ ശരീഫിലെ സ്വീകരണം നല്‍കും. 26ന് വൈകീട്ട് 4:30 ന് കൂറത്ത് മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും.
5:00 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും.
ഉദ്ഘാടന സെഷനില്‍ സയ്യിദ് ഇസ്മായില്‍ തങ്ങള്‍ മദനി ഉജിരെ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. അസ്സയ്യിദ് അബ്ദുറഹ്‌മാന്‍ സാദാത്ത് ബാഅലവി തങ്ങളുടെ അധ്യക്ഷതയില്‍ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് കേരള പ്രസിഡണ്ട് എ.പി. അബ്ദുള്‍ ഹക്കീം അസ്ഹരി കാന്തപുരം മുഖ്യ പ്രഭാഷണവും മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ആമുഖ പ്രഭാഷണവും,  കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സന്ദേശ പ്രഭാഷണവും നടത്തും. കര്‍ണാടക വഫ്ഫ് മന്ത്രി ബി സഡ് സമീര്‍ അഹമ്മദ് ഖാന്‍ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി ജനാബ് റഹീം ഖാന്‍, കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് എന്‍ എ ഹാരിസ് എം എല്‍ എ ബാംഗ്ലൂര്‍, ചെയര്‍മാന്‍ കര്‍ണാടക വഖ്ഫ് ബോര്‍ഡ് സയ്യിദ് മുഹമ്മദ് അലി ഹുസൈനി, ചെയര്‍മാന്‍, കര്‍ണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി സുല്‍ഫിഖര്‍ര്‍ അഹമ്മദ് ഖാന്‍, യാനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ എനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, മുന്‍ എം എല്‍ എ മൊയ്തീന്‍ ബാവ, വൈസ് ചാന്‍സലര്‍, പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി ബാംഗ്ലൂര്‍ ഡോ. നിസാര്‍ അഹമ്മദ്, സക്കറിയ അല്‍ മുസൈന്‍, കാണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ.യു.കെ.മോണു ഹാജി കണച്ചൂര്‍, ഡി.കെ. ജില്ലാ വഖ്ഫ് ബോര്‍ഡ് നാസിര്‍ ലക്കി സ്റ്റാര്‍, തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
മഗ് രിബ് നിസ്‌കാര ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന്  സയ്യിദ് അബ്ദുറഹ്‌മാന്‍ മസൂദ്  അല്‍ബുഖാരി കൂറത്ത് നേതൃത്വം നല്‍കും. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. കെ വൈ ഹംസ മദനി ഗുരുവാണിക്കര സ്വാഗതവും ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച നന്ദിയും പറയും.
27 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ശാദുലി റാത്തിബില്‍സയ്യിദ് മുഹ്‌ളാര്‍ മുസ്അബ് തങ്ങള്‍ അല്‍ ബുഖാരി കൂറത്ത് പ്രാര്‍ത്ഥന നടത്തും.അല്‍ഹാജ് യു.കെ.മുഹമ്മദ് സഅദി വളവൂര്‍ ഉദ്‌ബോധനം നടത്തും. ഹനീഫ് മുസ്ലിയാര്‍ വളപട്ടണം നേതൃത്വം നല്‍കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബുര്‍ദ മജ്‌ലിസില്‍ സയ്യിദ് ആമിര്‍ തങ്ങള്‍ അമ്മമ്പള പ്രാര്‍ത്ഥന നടത്തും. യൂസഫ് ഹാജി പെരുമ്പ അധ്യക്ഷത വഹിക്കും. സയ്യിദ് ബദറുദ്ദീന്‍ മദനി അല്‍ ഹാദി പൊമ്മാജെ, അബ്ദുസ്സമദ് അമാനി പട്ടുവം ബുര്‍ദ്ദ മജ്‌ലിസിന് നേതൃത്വം നല്‍കും.
രാത്രി 7 മണിക്ക് നടക്കുന്ന അഹ് ലുല്‍ ആബാഹ് മൗലിദ് സദസ്സിന് സയ്യിദ് സീതിക്കോയ തങ്ങള്‍ മദനി, മമ്മുഞ്ഞി മുസ്ലിയാര്‍ ഓണപ്പറമ്പ് നേതൃത്വം നല്‍കും.
രാത്രി 8 മണിക്ക് നടക്കുന്ന നൂറേ ഫസല്‍ സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ മസൂദ് തങ്ങള്‍ അല്‍ ബുഖാരി കൂറത്ത് അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സ്പീക്കര്‍ യു ടി ഖാദര്‍, സയ്യിദ് നാസിര്‍ ഹുസൈന്‍ എം പി, വഖ്ഫ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്‍.കെ.എം. ഷാഫി സഅദി ബാംഗ്ലൂര്‍ മുഖ്യാതിഥികളായിരിക്കും.
കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, സി.എം. ഇബ്രാഹിം, ഇനായത് അലി മുല്‍ക്കി, ബി.എം. ഫാറൂഖ്, ഇഖ്ബാല്‍ അന്‍സാരി, ഷെരീഫ് ഹാജി വൈറ്റ് സ്റ്റോണ്‍,കല്ലട്ര മാഹിന്‍ ഹാജി, കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, കരീം ഹാജി ചാലിയം, മുസ്തഫ ഹാജി ഭാരത്, അബൂബക്കര്‍ ഹാജി റൈസ്‌കോ, കരീം ഹാജി കൈതപ്പടം, ആസാദ് ഹാജി പ്രസംഗിക്കും.
28 ശനി രാവിലെ 5:30 ന് മന്‍ഖൂസ് മൗലിദ് മജ്‌ലിസ് നടക്കും. അബ്ദുല്‍ ഖാദര്‍ ഹനീഫി അല്‍ഫാളിലി കൂറത്ത് നേതൃത്വം നല്‍കും.
രാവിലെ 9 മണിക്ക് നടക്കുന്ന താജുല്‍ ഉലമ മൗലിദ് അല്‍ഹാജ് ഇബ്രാഹിം മദനി (ഖാസി കൃഷ്ണപുര),
ഹൈദര്‍ മദനി കറായ,അബുസ്വാലിഹ് മദനി ആലട്ക്ക, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും.
രാവിലെ 10.30 ന്  രിഫാഈ റാത്തീബ് മജ്‌ലിസിന് ഉസ്താദ് ഡോ.കോയ കാപ്പാട് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക്  2 മണിക്ക് നടക്കുന്ന മഹല്ല് സംഗമത്തില്‍ സയ്യിദ് ഇസ്മായില്‍ തങ്ങള്‍ ഉജിരെ പ്രാര്‍ത്ഥന നടത്തും. കൂറ ഫസല്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹിമാന്‍ സാദത്ത് തങ്ങല്‍ ബാലവി ഉദ്ഘാടനം ചെയ്യും. ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍ വിഷയാവതരണം നടത്തും.
വൈകുന്നേരം  4.30 നുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. യു.ടി. ഇഫ്തിഖാര്‍ അധ്യക്ഷത വഹിക്കും. കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രിമാരായ വീരപ്പ മൊയ്ലി, ഡി.വി. സദാനന്ദ ഗൗഡ, ബ്രിജേഷ് കൗട്ട എം.പി, അശോക് കുമാര്‍ റായ് എം.എല്‍.എ, മഞ്ജുനാഥ് ഭണ്ഡാരി, ഐവന്‍ ഡി സോജ,  ബി. രാമനാഥ് റായ്, വിനയ് കുമാര്‍ സൊറകെ, എച്ച്.ഐ. മഞ്ജുനാഥ്, കൃഷ്ണപ്പ സുള്ള്യ, സദാശിവ, പദ്മനാഭ പൂജാരി, ഹേമനാഥ് ഷെട്ടി കാവ്, എം.എസ്. മുഹമ്മദ്, എ കെ എം അഷ്‌റഫ് എം എല്‍ എ, ബഷീര്‍ പി ഡി പി മഞ്ചേശ്വരം പ്രസംഗിക്കും. എം.എസ്.എം. അബ്ദുള്‍ റഷീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച, മുഹമ്മദ് അലി തുര്‍ക്കളിഗെ മുഖ്യപ്രഭാഷണം നടത്തും.
രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ അസ്സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നടത്തും. സമസ്ത വൈ. പ്രസിഡണ്ട് അസ്സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി ബദ്‌റുസ്സദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അനുസ്മരണ പ്രഭാഷണവും, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി ആമുഖ പ്രസംഗം നിര്‍വ്വഹിക്കും.
സയ്യിദ് ഹസന്‍ ഹംദാന്‍ ചിശ്തി അജ്മീര്‍ മുഖ്യാതിഥിയാകും. സയ്യിദ് ശാഫി ബാഅലവി തങ്ങള്‍ വളപട്ടണം, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സി. മുഹമ്മദ് ഫൈസി, സയ്യിദ് അത്താഉല്ല തങ്ങള്‍ ഉദ്യാവര, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍,സയ്യിദ് അലവി ജലാലുദ്ദീന്‍ തങ്ങള്‍ ഉജിരെ, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുലി തങ്ങള്‍ കാജൂര്‍,സയ്യിദ് ജാഫര്‍ അസഖാഫ് തങ്ങള്‍ കോട്ടേശ്വരം,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം,സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് തങ്ങള്‍ തീര്‍ഥഹള്ളി, പി.കെ ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,ബി.എസ്.അബ്ദുല്ല ഫൈസി, ഇബ്രാഹിം മുസ്ലിയാര്‍ മന്‍ഞ്ചി, മഹ്‌മുദ് ഫൈസി ഒലെമുണ്ട, ഡോ.മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍കട്ടെ, പ്രസംഗിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുറഹ്‌മാന്‍ മസ്ഊദ് തങ്ങള്‍ കൂറ നേതൃത്വം നല്‍കും.
സിറാജ് ഇരിവേരി സ്വാഗതവും ഖാലിദ് ഹാജി ഭട്കല്‍ നന്ദിയും പറയും. 29 ഞായറാഴ്ച രാവിലെ 8:30 ന് നടക്കുന്ന
ഖത്മുല്‍ ഖുര്‍ആന്‍ സമര്‍പ്പണവും ബദര്‍ മൗലീദ് മജ്‌ലിസിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,
സയ്യിദ് അബ്ദുറഹിമാന്‍ മസ്ഊദ് തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് മുഹ്ളാര്‍ മുസ്അബ് തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0