അബൂബക്കര്‍ സിദ്ദീഖിന്റെ ജനാസ ദുബായില്‍ ഖബറടക്കി

Jun 23, 2025 - 17:14
അബൂബക്കര്‍ സിദ്ദീഖിന്റെ ജനാസ ദുബായില്‍ ഖബറടക്കി

ദുബൈ: കഴിഞ്ഞ ദിവസം ദുബൈ ദേരയില്‍ മരണപ്പെട്ട മുഹിമ്മാത്ത് പൂര്‍വ വിദ്യാര്‍ത്ഥിയും മംഗലാപുരം കൃഷ്ണാപുരം സ്വദേശിയുമായ അബൂബക്കക്കാര്‍ സിദ്ദീഖി (34)ന്റെ മയ്യിത്ത് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. കൃഷ്ണാപുരം അബ്ദുല്‍ഖാദര്‍ സൈനബ ദമ്പതികളുടെ മകനാണ്.  സഹോദരങ്ങള്‍: സീനത്ത്, മുഹമ്മദ് മുസ്തഫ, മുംതാസ്, ഉമറുല്‍ ഫാറൂഖ് ഹിമമി, ഖദീജത്ത് സമീറ, അബ്ദുല്‍അസീസ്. 
അവിവാഹിതാനായിരുന്ന അബൂബക്കര്‍ സിദ്ധീഖ് ഒന്നരവര്‍ഷത്തോളമായി ദേരയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മുഹിമ്മാത്ത് പൂര്‍വ വിദ്യാര്‍ത്ഥികളായ അനീസ് കന്ദല്‍, സകരിയ്യ ഹിമമി കളത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു. ഖബറടക്ക ചടങ്ങുകള്‍ക്ക് ദുബൈ മുഹിമ്മാത്ത് ഇബ്രാഹിം സഖാഫി തുപ്പക്കല്‍ മുഹമ്മദലി ഹിമമി ചിപ്പാര്‍ ലത്തീഫ് ഹാജി പൈവളിഗെ അഷ്റഫ് ഒടുവാര്‍ ഷബീര്‍ കുബണൂര്‍ തുടങ്ങിയവരും ICF KCF പ്രവര്‍ത്തകരും നേത്രത്വം നല്‍കി. അബൂബക്കര്‍ സിദ്ദീഖിന്റെ ആകസ്മികമായ മരണത്തില്‍ ദുബൈ മുഹിമ്മാത്ത് അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0