നോബല്‍ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ചെയ്തതിന് പിറകെ ഇസ്രായേല്‍ ആക്രമണം; അപലപിച്ച് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാക്കിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തതിന് പിറകെ ഇസ്രായേല്‍ ആക്രമണത്തില്‍ അപലപിച്ച് പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടി അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ണ്ണായക ഇടപെടല്‍ നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ട്രംപിനെ പാക്കിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. അതിനുശേഷം ഒരു ദിവസം പിന്നിട്ടപ്പോള്‍ ട്രംപ് നടത്തിയ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ അക്രമത്തെ പാക്കിസ്ഥാന്‍ അപലപിക്കുകയുമായിരുന്നു.
ഇറാനിലെ മൂന്നു പ്രധാന ആണവ നിലയങ്ങളാണ് യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉപയോഗിച്ച് അമേരിക്ക നശിപ്പിച്ചത്. ഇറാന് നേരെ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്കൊപ്പം അമേരിക്ക കൂടി ചേര്‍ന്നു നില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ ആശങ്കയുണ്ടെന്നു പാക് വിദേശ മന്ത്രാലയം പ്രസ്താവിച്ചു. അടുത്ത വര്‍ഷത്തെ ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ശനിയാഴ്ചയാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



