അമേരിക്ക ഇടപെട്ടാല്‍ തീരാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആയത്തുള്ള അലി ഖാംനഈ

ടെഹ്‌റാന്‍: അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. അമേരിക്ക ഇറാനില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ തീരാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയാതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക ഇടപെടലും തീര്‍ച്ചയായും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികള്‍ ഒരിക്കലും ഭീഷണിയുടെ ഭാഷയില്‍ ഈ രാജ്യത്തോട് സംസാരിക്കില്ലെന്നും ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇസ്‌റാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഖാംനഈയുടെ മുന്നറിയിപ്പ്. ഇറാന്‍ നിരുപാധികം കീഴടങ്ങണം എന്ന് എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഖാംനഈയുടെ ശക്തമായ മറുപടി.
What's Your Reaction?






