പശ്ചിമേഷ്യ സംഘർഷം; സമാധാനന്തരീക്ഷത്തിന് പ്രതീക്ഷയേകി യു.എ.ഇ- ഇറാൻ ചർച്ച

Apr 16, 2026 - 16:13
Apr 16, 2026 - 16:40
പശ്ചിമേഷ്യ സംഘർഷം; സമാധാനന്തരീക്ഷത്തിന് പ്രതീക്ഷയേകി യു.എ.ഇ- ഇറാൻ ചർച്ച

വാഷിംഗ്ടൺ: ഗൾഫ് മേഖലയിലെ സമാധാനന്തരീക്ഷത്തിന് പ്രതീക്ഷയേകി യു.എ.ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദും ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി ഗലിബാഫും തമ്മിൽ നടന്ന ചർച്ച നടന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. യു.എ.ഇ നിരന്തരം നേരിട്ട ആക്രമണങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആദ്യ ഉന്നതതല ചർച്ചയാണിത്. പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടെഹ്റാനിലെത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയതും ശുഭകരമായ പ്രതീക്ഷയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതോടൊപ്പം അമേരിക്ക-ഇറാൻ നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22ന് അവസാനിക്കാനിരിക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശുഭപ്രതീക്ഷയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെ അമേരിക്ക പുകഴ്ത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0