സീതാംഗോളിയിൽ യുവാവിനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കുമ്പള: സീതാംഗോളിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട സമീപവാസികൾ കുമ്പള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് അക്രമികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മാരകായുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും വ്യക്തിപരമായ വൈരാഗ്യമോ മുൻപുണ്ടായ തർക്കങ്ങളോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താൻ സഫായത്തിൻ്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സീതാംഗോളിയെലയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സഫായത്തിന്റെ മൊബൈൽ ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവും. അന്വേഷണം ഊർജ്ജിതമാക്കുമെന്നും പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും കുമ്പള പോലീസ് പറഞ്ഞു. കോഴിവണ്ടി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സഫായത്ത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0