അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ തള്ളി; ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിനായി പത്ത് നിർദ്ദേശങ്ങളുമായി ഇറാൻ
ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഇറാൻ തള്ളിയതായി റിപ്പോർട്ട്. മേഖലയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിനായി പത്ത് നിർദ്ദേശങ്ങൾ അടങ്ങിയ മറുപടി കരാറാണ് ഇറാൻ നൽകിയിരിക്കുന്നത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക, ഉപരോധങ്ങൾ നീക്കുക, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സഹകരിക്കുക തുടങ്ങി പത്ത് പ്രധാന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നിൽ വെക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രോട്ടോക്കോളും ഇറാൻ നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാൻ മുഖേനയാണ് ഇറാൻ തങ്ങളുടെ നിലപാട് വാഷിംഗ്ടണിനെ അറിയിച്ചത്. വെടിനിർത്തൽ കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുൻപായി ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0