സമസ്ത നൂറാം വാർഷികം; മൊഗ്രാൽ പുത്തൂർ സർക്കിൾ 'സെന്റിനറി കണക്ട്' സംഘടിപ്പിച്ചു

May 13, 2026 - 16:01
സമസ്ത നൂറാം വാർഷികം; മൊഗ്രാൽ പുത്തൂർ സർക്കിൾ 'സെന്റിനറി കണക്ട്' സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മൊഗ്രാൽ പുത്തൂർ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച 'സെന്റിനറി കണക്ട്' പ്രൗഢമായി നടന്നു. കോട്ടക്കുന്ന് മർകസ് മൈമനിൽ നടന്ന സംഗമത്തിൽ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള സർക്കിൾതല കർമ്മസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേരള മുസ്ലിം ജമാഅത്ത് മൊഗ്രാൽ പുത്തൂർ സർക്കിൾ പ്രസിഡന്റ് എ.കെ. കമ്പാർ അധ്യക്ഷത വഹിച്ച ചടങ്ങ് സോൺ സെക്രട്ടറി സഈദ് സഅദി ഉദ്ഘാടനം ചെയ്തു. സഫുവാൻ ആലംപാടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് വാർഷിക പദ്ധതികൾ വിശദീകരിച്ചു. എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ ഹാദി, സയ്യിദ് എസ്.കെ. കുഞ്ഞിക്കോയ തങ്ങൾ, മൊഗ്രാൽ പുത്തൂർ സർക്കിൾ ജനറൽ സെക്രട്ടറി ഇബ്രാഹിം ശാസ്താനഗർ തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് ഹികമി സ്വാഗതവും മുനീർ ഹാഷിമി നന്ദിയും പറഞ്ഞു.

സർക്കിൾ കർമ്മസമിതി ഭാരവാഹികൾ: സമസ്ത നൂറാം വാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ചെയർമാൻ: തമീം അഹ്സനി പെരിയടുക്ക, കൺവീനർ: മുനീർ ഹാശിമി ബദർ നഗർ, ഫിനാൻസ് കൺവീനർ: സുലൈമാൻ കുഞ്ചാർ, വൈസ് ചെയർമാൻമാർ: ഔഫ് ഹെർബൽ, അബ്ബാസ് മൊഗർ. ജോയിന്റ് കൺവീനർമാർ: തസ്‌ലിം കുന്നിൽ (പബ്ലിസിറ്റി), നുഹ്‌മാൻ നഈമി ബള്ളൂർ (പ്രതിനിധി രജിസ്ട്രേഷൻ), ഫാറൂഖ് ഹികമി മോഗർ (മീഡിയ) സൈനുദീൻ ഹിമമി സഖാഫി കമ്പാർ (ഇവന്റ് കോർഡിനേഷൻ), മുഹമ്മദ് മുണ്ടേക്ക (സെന്റിനറി ഗാർഡ്). 2027 ജനുവരിയിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികൾ സർക്കിൾ പരിധിയിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0