മകളുടെ വിവാഹത്തിന് പിന്നാലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

May 6, 2026 - 14:09
മകളുടെ വിവാഹത്തിന് പിന്നാലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: മകളുടെ വിവാഹം കഴിഞ്ഞ മൂന്നാം ദിവസം പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഷേണി മണിയമ്പാറ സ്വദേശി സാദിഖ് സർവെ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി വിവാഹ സൽക്കാര ശേഷം ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മകളുടെ വിവാഹം നടന്നത്. ഭാര്യ: സഫിയ. മറ്റു മക്കൾ: സാജിദ്, സിബിലയത്ത്, മുസ്തഫ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബ്ദുള്ള ഹാജി, അബ്ദുൽ റഹ്മാൻ, കുഞ്ഞഹമ്മദ് ഹാജി, ഹസൈനാർ, ബീഫാത്തിമ, റാബിയ, അഷ്റഫ്, അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0