മുപ്പത്തിമൂന്നാമത് കാസർകോട് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപിതമായി

May 10, 2026 - 11:56
May 10, 2026 - 12:36
മുപ്പത്തിമൂന്നാമത് കാസർകോട് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപിതമായി

കാസർകോട്: വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക മേഖലയിൽ വളർത്തിയെടുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവ് വിളംബരവും സ്വാഗത സംഘ പ്രഖ്യപനവും സംഘടിപ്പിച്ചു. മുഹിമ്മാത്തിൽ സംഘടിപ്പിച്ച വിളംബരത്തിൽ എസ് എസ് എഫ് കാസറഗോഡ് ജില്ല പ്രസിഡന്റ്‌ റഈസ് മുഈനിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി സുലൈമാൻ കരിവള്ളൂർ ഉദ്‌ഘാടനം ചെയ്തു. ജൂലായ് ഒന്ന് മുതൽ അഞ്ച് വരെ സീതാംഗോളിയിൽ വെച്ചാണ് സാഹിത്യോത്സവ് നടക്കുക. പരിപാടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 300 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം- ചെയർമാൻ: അബ്ദുല്‍ റഹിമാന്‍ അഹ്സനി, കൺവീനർ: മൂസ സഖാഫി കളത്തൂർ, ഫൈനാൻസ്: നടുമ്പയിൽ മുഹമ്മദ് ഹാജി, ഫൈനാൻസ് കൺവീനർ: ഹനീഫ് സഅദി. വൈസ് ചെയർമാൻമാർ: ഖാദർ സഖാഫി മൊഗ്രാൽ, സയ്യിദ് ജമലുൽലൈലി തങ്ങൾ കര, സയ്യിദ് കരീം തങ്ങൾ, ഇബ്രാഹിം സഖാഫി കർണൂർ, അബ്ദുൽ റഹ്‌മാൻ കോഹിന്നൂർ, ലതീഫ് സഖാഫി മൊഗ്രാൽ, കുട്ട്യാളം സഖാഫി, മുഹമ്മദ് ഹാജി പേരാൽ, അബ്ബാസ് സഖാഫി മണ്‌ഠമ. ജോയിന്റ് കൺവീനർമാർ: കരീം മാസ്റ്റർ ദർബാർക്കട്ട, സഈദ് മാസ്റ്റർ പെർളാടം, ഫാറൂഖ് സഖാഫി, സുബൈർ ബാഡൂർ, കെ.എം കളത്തൂർ, കാദർ റഹ്മാനിയ, സലാം സഖാഫി പടലടുക്ക, അഷ്റഫ് സഅദി അരിക്കാടി, സിദ്ദിഖ് മാസ്റ്റർ പി.കെ നഗർ. കോഓർഡിനേറ്റർ: സി.എച്ച് സിദ്ദിഖ് ഹിമമി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1