ഒരുവർഷത്തിനകം കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കലാണ് മുഖ്യലക്ഷ്യം; കാസറഗോഡ് നിയുക്ത എം എൽ എ കല്ലട്ര മാഹിൻ ഹാജി
കാസർകോട്: കാസർകോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ പണി ഒരു വർഷത്തിനകം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കാൻ ആത്മാർത്ഥമായ ഇടപെടൽ ഉറപ്പു നൽകുന്നുവെന്ന് കാസറഗോഡ് നിയുക്ത എം എൽ എ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുന്നതോടെ പ്രവർത്തനങ്ങൾ ത്വരിത വേഗതയിലാവുമെന്നത് ജനങ്ങളുടെ പ്രതീക്ഷയും അഭിലാഷവുമാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തറക്കല്ലിട്ട് പ്രവർത്തി ആരംഭിച്ച മെഡിക്കൽ കോളേജ് പദ്ധതി കഴിഞ്ഞ പത്ത് വർഷമായി കാര്യമായ പുരോഗതിയിൽ എത്തിക്കാനോ പ്രവർത്തന സജജമാക്കാനോ പറ്റാത്തത് സാങ്കേതിക കാരണങ്ങളാലാണ്. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ
ജില്ലയുടെ പുരോഗതിയെ പിറകോട്ട് വലിക്കുന്നതാണെന്ന് ഉറപ്പിച്ചു പറയുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രില്ലോക്ക് അസോസിയേറ്റ് കമ്പനിയാണ് ആശുപത്രിയുടെ സിവിൽ കരാർ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. ഇലക്ടിക് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ കമ്പനിയുമാണ്. ഇരുകമ്പനികളുടെ പ്രവർത്തികളും ഏകോപിപ്പിച്ച് മുമ്പോട്ട് കൊണ്ടുപോകാൻ ബന്ധപ്പെട്ടവർക്ക് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സന്ദർശിക്കാനെത്തിയ കല്ലട്ര മാഹിൻ ഹാജി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ നായറുമായി ചർച്ച നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0