മൂന്നാഴ്ചക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

Apr 1, 2026 - 12:53
മൂന്നാഴ്ചക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും ഇക്കാര്യത്തിൽ മൂന്ന് ആഴ്ചക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് പൈസേഷ്‌കിയാനും പ്രതികരിച്ചു. യുദ്ധം നിർത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ യു.എസ് ഓഹരി വിപണികൾ കുതിച്ചുയർന്നു. ഇറാന്റെ അവകാശങ്ങളും പരമാധികാരവും അംഗീകരിക്കണമെന്നും ആക്രമണത്തിലൂടെ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാന് മുന്നോട്ട് വെക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0