'വൻ ടൈം, വൻ ലൈഫ്' കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ജീവ ചരിത്ര പുസ്തകം നാളെ പ്രകാശിതമാകും

May 13, 2026 - 15:37
May 13, 2026 - 15:49
'വൻ ടൈം, വൻ ലൈഫ്' കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ജീവ ചരിത്ര പുസ്തകം നാളെ പ്രകാശിതമാകും

ബംഗളുരു: ലോക പ്രശസ്‌ത പണ്ഡിതനും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ജീവചരിത്രം 'വൻ ടൈം, വൻ ലൈഫ്' നാളെ പ്രകാശനം ചെയ്യും. ഡൽഹി ആസ്ഥാനമായുള്ള മാജിക് മൂൺ പബ്ലിക്കേഷൻ പുറത്തിറക്കുന്ന പുസ്തകം ഇംഗ്ലീഷ് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ബംഗളൂരുവിലെ പ്രസിഡൻസി സർവകലാശാലയിൽ വെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ പുസ്തകം പ്രകാശനം ചെയ്യും. സലാം കൊളിക്കലാണ് രചന നിർവഹിച്ചിരിക്കുന്നത്‌. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കുട്ടിക്കാലം മുതൽ നിലവിൽ അദ്ദേഹം വഹിക്കുന്ന ഗ്രാൻഡ് മുഫ്തി എന്ന പദവി വരെയുള്ള സംഭവബഹുലമായ ജീവിതയാത്രയാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പ്രമുഖ ചരിത്രകാരൻ ഡോ. അനിൽ സേതിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0