ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികളുടെ മരണം; അനുശോചനമറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ 

May 13, 2026 - 13:59
May 13, 2026 - 14:02
ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികളുടെ മരണം; അനുശോചനമറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ 

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ വാർത്ത അത്യധികം ദുഃഖിപ്പിക്കുന്നതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുശോചിച്ചു. ആകസ്മിക മരണം കുടുംബത്തിനും നാടിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുക. സംഭവത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. വേനൽമഴ ശക്തമാകുന്ന സന്ദർഭത്തിൽ പലതരത്തിലുള്ള ദുരിതങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേൾക്കുന്നത്. സാഹചര്യം മനസ്സിലാക്കി അതീവ ജാഗ്രത പുലർത്തുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ഉണർത്തുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്കിൽ കുറിച്ചു. വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകന്‍ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ് (18), നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0