ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പിയ രണ്ട് ഇന്ത്യക്കാർക്ക് 1.72 ലക്ഷം രൂപവീതം പിഴ ചുമത്തി

Mar 19, 2026 - 16:57
ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പിയ രണ്ട് ഇന്ത്യക്കാർക്ക് 1.72 ലക്ഷം രൂപവീതം പിഴ ചുമത്തി

ലണ്ടൻ: പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ. എഡ്ജ്‌വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്ര പട്ടേൽ, റുയിസ്‌ലിപ്പിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1391 പൗണ്ട് വീതം ഏകദേശം 1.72 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാൻ മസാല ചവച്ചുതുപ്പിയതിന് നേരത്തെ നൂറുപൗണ്ട് ഏകദേശം 12,371 രൂപ വീതം ഇരുവർക്കും പിഴയായി ചുമത്തിയിരുന്നത്. എന്നാൽ രണ്ടുപേരും ഈ തുക അടച്ചില്ലെന്നും ഇതിനാലാണ് പിഴത്തുക കൂട്ടിയതെന്നും റിപ്പോർട്ടിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0