എഡ്യുസൈൻ: മെഗാ കരിയർ തൊഴിൽ എക്സ്പോ സ്വാഗത സംഘം രൂപീകരിച്ചു

Apr 14, 2026 - 16:49
എഡ്യുസൈൻ: മെഗാ കരിയർ തൊഴിൽ എക്സ്പോ സ്വാഗത സംഘം രൂപീകരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ തൊഴിൽ കരിയർ എക്സ്പോ സംഘടിപ്പിക്കാനൊരുങ്ങി വെഫി (വിസ്ഡം എഡ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ). നൂതന കോഴ്സുകൾ, പത്താം തരവും പ്ലസ്ടു കഴിഞ്ഞവർക്ക് മുന്നോട്ടുള്ള വഴികാട്ടാൻ പ്രത്യേക മേഖലകളിലെ കരിയർ കൗൺസിലർമാരുടെ കൗൺസിലിംഗുകൾ, തൊഴിലന്വേഷിക്കുന്നവർക്ക് വിദേശത്തും സ്വദേശത്തും തെഴിലവസരങ്ങൾ, എ.ഐ,വി.ആർ സംവിധാനങ്ങളിലൂടെയുള്ള പ്രായോഗിക പരിശീലനങ്ങൾ തുടങ്ങി അമ്പതിൽ പരം പ്രത്യേകതകൾ അടങ്ങുന്ന മെഗാ കരിയർ തൊഴിൽ എക്സ്പോയായ എഡ്യുസൈൻ 5.0 ഏപ്രിൽ 25,26 തിയ്യതികളിൽ വിദ്യാനഗർ സൺറൈസ് പാർക്കിലാണ് സംഘടിപ്പിക്കുക.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രുപീകരിച്ചു. കാസർകോട് സമസ്‌ത സെൻ്റിനറി ഹാളിൽ നടന്ന സ്വാഗത സംഘ യോഗം സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ: അഹ്‌മദ്‌ ബണ്ടിച്ചാൽ. കൺവീനർ: മുനീർ ഏർമാളം. ഫിനാൻസ്: ഹനീഫ് ഹാജി അടൂർ. കോർഡിനേറ്റർ: റസാഖ് സഖാഫി കോട്ടക്കുന്ന്. വൈസ് ചെയർമാൻമാർ: ഹമീദ് മൗലവി ആലമ്പാടി, അബൂബക്കർ ഹാജി ബേവിഞ്ച, സി എം അബ്ദുള്ള ചേരൂർ, സിദീഖ് ഹനീഫി, സൈനുദ്ധീൻ പാണലം, ഖാദർ ഹാജി മാന്യ, അഹ്‌മദ്‌ സഅദി ചെങ്കള. ജോയിൻ കൺവീനർമാർ: മുഹമ്മദ്‌ ടിപ്പു നഗർ, ശംസുദ്ധീൻ കോളിയാട്, ഷാഫി സഖാഫി ഏണിയാടി, ഖാദർ നെല്ലിക്കുന്ന്, ആസിഫ് ആലമ്പാടി, കാദർ ഹാജി ചേരൂർ, അബ്ദുല്ല സഫ എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0