വ്യാജരേഖയുണ്ടാക്കി അവയവദാന തട്ടിപ്പ്; കാസർകോട് സ്വദേശി പോലീസ് കസ്റ്റഡിയിൽ
കൊച്ചി: വ്യാജരേഖയുണ്ടാക്കി അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ. ഗാസിയാബാദിൽ നിന്നാണ് ഒളിവിലായിരുന്ന കാസർകോട് സ്വദേശി നജീബിനെ പിടികൂടിയത്. എറണാകുളം റൂറൽ പോലീസാണ് ഗാസിയാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ പ്രതി ഡൽഹിയിലേക്ക് കടന്നിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് ഗാസിയാബാദിലേക്ക് എത്തിയത്. ഇയാൾക്ക് തമിഴ്‌നാട്ടിലും മറ്റും അവയവദാന തട്ടിപ്പ് റാക്കറ്റുകളുണ്ടെന്നാണ് വിവരം. കേസിൽ നജീബിന്റെ ഭാര്യയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾ റിമാൻഡിലാണ്. അവയവദാനത്തിന് കാത്തിരിക്കുന്നവരെ സമീപിച്ച ശേഷം അവയവദാതാവിനെ ഉറപ്പാക്കാൻ വൻ തുകയ്ക്ക് ഇടപാട് ഉറപ്പിക്കുകയും ശേഷം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ അവയവദാനത്തിന്റെ രേഖകൾ വ്യാജമായി നിർമ്മിക്കുകയും അവയവം നൽകുന്നവർക്ക് സ്വീകർത്താവിൽ നിന്നും വാങ്ങുന്ന പണത്തിന്റെ ചെറിയൊരു ഭാഗം നൽകിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0