മർകസ് നോളേജ് സിറ്റി വിറാസ് പരീക്ഷ ഫലം; അബൂബക്കർ സിദ്ധീഖ് ഹിമമിക്ക് റാങ്ക്
കോഴിക്കോട്: രാജ്യത്തെ അത്യുന്നത കലാലയം ജാമിഅ: മർകസുസഖാഫത്തിസുന്നിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മർകസ് നോളേജ് സിറ്റി വിറാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മുഹിമ്മാത്ത് പൂർവ്വ വിദ്യാർത്ഥി അൽ വാരിസ് അബൂബക്കർ സിദ്ധീഖ് ഹിമമി ആദ്യ മൂന്ന് റാങ്കിൽ ഇടം നേടി. പഠനത്തോടൊപ്പം തന്നെ പഠ്യേതര വിഷയങ്ങളിലും മികവ് സിദ്ധീഖ് ഹിമമി മുഹിമ്മാത്തിൽ നിന്നും റാങ്ക് ജേതാവായാണ് മർകസ് നോളേജ് സിറ്റിയിൽ തുടർപഠന പ്രവേശനം നേടിയത്. വിറാസ് അർദ്ധ വാർഷിക പരീക്ഷയിലും റാങ്ക് നേടിയിരുന്നു. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിലവിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയാണ് കർണാടക പുത്തൂർ സ്വദേശിയായ സിദ്ധീഖ് ഹിമമി. റാങ്ക് ജേതാവിനെ മുഹിമ്മാത്ത് അക്കാദമിക് സമിതി അഭിനന്ദിച്ചു.
What's Your Reaction?
Like
9
Dislike
0
Love
4
Funny
0
Angry
0
Sad
0
Wow
1