നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ വ്യാപക പ്രതിഷേധം 

May 12, 2026 - 15:15
May 12, 2026 - 15:17
നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ വ്യാപക പ്രതിഷേധം 

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയനാണ് (എൻ.എസ്.യു) ന്യൂ ഡൽഹിയിലെ ശാസ്ത്രിഭവന് പുറത്ത് പ്രതിഷേധവുമായി എത്തിയത്. സുന്നി സ്റ്റുഡന്റസ് ഫെഡറേഷനും (എസ് എസ് എഫ്) ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മെയ് 3ന് നടന്ന ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് റദ്ദാക്കിയത്. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്. രാജസ്ഥാനിലെ സിഖറില്‍ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യപേപ്പറിന് യഥാര്‍ത്ഥ നീറ്റ് പരീക്ഷയുടെ ചോദ്യങ്ങളുമായി വലിയ തോതില്‍ സാമ്യമുളളതായി കണ്ടെത്തിയതോടെയാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. 720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 600 മാര്‍ക്കിന്റെ ചോദ്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. ചോദ്യപേപ്പര്‍ ഇരുപതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റതായും പറയപ്പെടുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0