മുഹിമ്മാത്ത് സ്ഥാപനങ്ങളിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു

Mar 16, 2026 - 13:27
മുഹിമ്മാത്ത് സ്ഥാപനങ്ങളിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു

പുത്തിഗെ: വടക്കൻ കേരളത്തിലെ അത്യുന്നത കലാലയമായ മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷണൽ സെന്ററിന് കീഴിൽ പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങളിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. മുഹിമ്മാത്ത് ഓഫീസിൽ നിന്നും നേരിട്ടോ മുഹിമ്മാത്ത് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴിയോ അഡ്‌മിഷൻ സാധ്യമാവും.

മുഹിമ്മാത്ത് കുല്ലിയ്യതുദ്ദിറാസാത്തിൽ ഇസ്‌ലാമിയ്യ
+1 ലേക്ക് പ്രവേശനം, ഹ്യൂമാനിറ്റീസ്& കൊമേഴ്സ് സ്കൂൾ പഠനം, ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ സിലബസ്അനുസരിച്ചുള്ള മതപഠനം, ജാമിഅതുൽ ഹിന്ദ് J- Sat വഴി പ്രവേശനം. രജിസ്റ്റർ & അപേക്ഷക്ക് മുഹിമ്മാത്തിൽ നേരിട്ട് ബന്ധപ്പെടുക

മുഹിമ്മാത്ത് ഖുർആൻ അക്കാദമി
പഞ്ചവത്സര ഹിഫ്ള് പഠനം, സ്കൂൾ 6 തരത്തിലേക്ക് പ്രവേശനം, ഇംഗ്ലീഷ്, മലയാളം, കന്നട മീഡിയകളിൽ റെഗുലർ സ്കൂൾ പഠനം.

ഇത്‍ഖാനുൽ ഖുർആൻ അക്കാദമി
ഹാഫിളുകൾക്ക്‌ മാത്രം SSLCക്ക് ശേഷം തുടർപഠനം. ഖുർആൻ പഠനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന 7 വർഷ കോഴ്സ്, ദൗറ,ഹിസ്ബ്,ഖിറാഅത്ത് എന്നിവക്ക് പ്രത്യേക പരിശീലനം, ജാമിഅത്തുൽ ഹിന്ദ് സിലബസ്
ഭൗതിക പഠനം കൊമേഴ്‌സ് -ഹ്യൂമാനിറ്റീസ്, ജാമിഅതുൽ ഹിന്ദ് J- Sat വഴി പ്രവേശനം
രജിസ്റ്റർ & അപേക്ഷക്ക് മുഹിമ്മാത്തിൽ നേരിട്ട് ബന്ധപ്പെടുക.

ജൂനിയർ ശരീഅത്ത്
എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശനം. 3 വർഷത്തെ ജാമിഅത്തുൽ ഹിന്ദ് സിലബസ്, മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയം റെഗുലർ സ്കൂൾ, ഏകോപിത പാഠ്യപദ്ധതി, മികച്ച മേൽനോട്ടം, ധാർമ്മിക അന്തരീക്ഷം.

ബോയ്സ് ഗാർഡൻ
മദ്രസ്സ പഠനത്തോടൊപ്പം സ്കൂൾ ഏഴാം ക്ലാസ്സിലേക്ക് പ്രവേശനം, മലയാളം കന്നഡ ഇംഗ്ലീഷ് മീഡിയം, കൃത്യമായ ഗൈഡൻസ്, എഴുത്ത്, പ്രസംഗം, ഭാഷാ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം.

ദാറുൽ ഹബീബ് ഓർഫൻ ഗാർഡൻ
പിതാവ് മരണപ്പെട്ട ആൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം. മദ്രസ്സ പഠനത്തോടൊപ്പം മലയാളം,കന്നഡ,ഇംഗ്ലീഷ് മീഡിയം സ്കൂൾ പഠനം, കൃത്യമായ ഗൈഡൻസ്, എഴുത്ത്, പ്രസംഗം, ഭാഷാ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം.

തഹ്‌ഫീളുൽ ഖുർആൻ ഫോർ ഗേൾസ്
പഞ്ചവത്സര ഹിഫ്ള് പഠനം, സ്കൂൾ ആറാം ക്ലാസ്സിലേക്ക് പ്രവേശനം. ഇംഗ്ലീഷ്, മലയാളം, കന്നട മീഡിയം
റെഗുലർ സ്കൂൾ പഠനം, എഴുത്ത്,ഭാഷാ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം, കമ്പ്യൂട്ടർ,തൊഴിൽ പരിശീലനം, ഗേൾസ് ഫ്രണ്ട്ലി ക്യാമ്പസ്.

ഗേൾസ് റെസിഡൻഷ്യൽ സ്കൂൾ 
മദ്രസ്സ പഠനത്തോടൊപ്പം മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയം സ്കൂൾ 7,8 ക്ലാസ്സിലേക്ക് പ്രവേശനം. കൃത്യമായ ഗൈഡൻസ്, എഴുത്ത്, ഭാഷാ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം, കമ്പ്യൂട്ടർ,തൊഴിൽ പരിശീലനം, ഗേൾസ് ഫ്രണ്ട്ലി ക്യാമ്പസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0