മുള്ളേരിയക്ക് നവ്യാനുഭവം പകർന്ന് മുഹിമ്മാത്ത് മീലാദ് വിളംബര റാലി ശ്രദ്ധേയമായി
പുത്തിഗെ: പ്രവാചകർ മുഹമ്മദ് നബി(സ) തങ്ങളുടെ ആയിരത്തി അഞ്ഞൂറ്റിഒന്നാം ജന്മദിന മാസം സമാഗതമായതിന്റെ വരവറിയിച്ച് 'ഖൽബിലുണ്ട് എന്റെ നബി' എന്ന ശീർഷകത്തിൽ മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച മീലാദ് വിളംബര റാലി മുള്ളേരിയക്ക് നവ്യാനുഭവം പകർന്ന് സമാപിച്ചു. മുഹിമ്മാത്ത് വിദ്യാർത്ഥികളും സ്ഥാപന നേതാക്കളും അണിനിരന്ന റാലിയെ വീക്ഷിക്കുന്നതിന് ജാതിമതഭേദമന്യേ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. സ്കൗട്ടിന്റെയും ദഫിന്റെയും ഫ്ലവർ ഷോകൾ അടങ്ങുന്ന വിവിധ പ്രദർശനങ്ങളുടെ ചുവടുവെപ്പുകളും പ്രവാചക പ്രകീർത്തന ഗീതങ്ങളും ശ്രദ്ധേയമായി. ചെറിയ കാലങ്ങൾ കൊണ്ട് മുഹിമ്മാത്ത് വളർത്തിയെടുത്ത വൈജ്ഞാനിക മുന്നേറ്റം സഹകാരികളിൽ ആവേശം വിതറി. മുള്ളേരിയ അഹദലിയ്യ സെന്റർ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുള്ളേരിയ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് ഹബീബ് തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ, സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് ഖലീൽ അഹ്ദൽ തങ്ങൾ, സയ്യിദ് യഹ്‌യ തങ്ങൾ, സയ്യിദ് മുത്തു തങ്ങൾ മഞ്ഞംപാറ, സയ്യിദ് ത്വൽഹത്ത് തങ്ങൾ, മൊയ്‌ദു സഅദി ചേരൂർ, അബ്ദുറഹ്മാൻ അഹ്‌സനി, സുലൈമാൻ കരിവെള്ളൂർ, റഫീഖ് സഅദി ദേലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹാജി അമീറലി ചൂരി, അബ്ദുൽ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, സൂഫി മദനി, മൻഷാദ് അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി നാരമ്പാടി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ബാസ് സഖാഫി മണ്ഠമ, ഗുണാജെ അബ്ദുല്ല ഹാജി, നടുബയൽ മുഹമ്മദ് ഹാജി, ഉമർ മാഹിൻ മുഗു, ബഷീർ കുമ്പോൽ, അലി ഹിമമി ബെള്ളിപ്പാടി, കെ എച്ച് അബ്ദുറഹ്മാൻ സഖാഫി, അബ്ദുല്ല ഹാജി മുള്ളേരിയ, അജ്‌മാൻ മുഹമ്മദ് ഹാജി, ഹാരിസ് ഹിമമി സഖാഫി പരപ്പ, സിദ്ദീഖ് ഹാജി പൂത്തപ്പലം, നാഷണൽ അബ്ദുള്ള, മൂസ നേജിക്കാർ തുടങ്ങിയവർ സംബന്ധിച്ചു. സമാപന സംഗമം ഐ സി എഫ് നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂർ സന്ദേശഭാഷണം നടത്തി. ഉമർ സഖാഫി കർന്നൂർ സ്വാഗതവും അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
1
Love
0
Funny
0
Angry
0
Sad
0
Wow
0