സ്വപ്നങ്ങള്‍ തകര്‍ന്ന ബാല്യങ്ങള്‍ (ഇന്ന് ബാല വേല വിരുദ്ധ ദിനം)
ഒരു യഥാര്‍ത്ഥ മനുഷ്യനെ രൂപപ്പെടുത്തുന്നത് തന്റെ ബാല്യകാലമാണ്. അറിവിന്റെ വെളിച്ചവും പോഷകാഹാരങ്ങളും മറ്റുള്ളവ കൈമുതലാക്കി ചിന്തിച്ച് വളര്‍ന്നുവരുന്ന ബാല്യകാലങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്നത്. അഞ്ചു മുതല്‍ പതിനേഴു വയസ്സ് വരെ സാധാരണ ബാല്യം ഉറപ്പുവരുത്തുന്നതിനും ആഗോളതലത്തില്‍ ബാലവേലിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭയും, ലോക തൊഴിലാളി സംഘടനയും ചേര്‍ന്ന് ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ വിദ്യാഭ്യാസം ആരോഗ്യകരമായ പോഷകാഹാരങ്ങളും ചുറ്റുപാടുകളും ലഭ്യമാക്കണം, സ്വപ്നങ്ങള്‍ കാണാനും അവയെ എത്തിപ്പിടിക്കാനും പരിശ്രമിക്കുന്നതിനും പ്രാപ്തരാക്കണം എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
എന്നിരുന്നാലും നമുക്കിടയില്‍ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിച്ചു നടക്കേണ്ട സുന്ദരമായ ബാല്യകാലത്ത് കരിപുരണ്ട ദേഹവുമായി ദാരിദ്ര്യത്തോട് മല്ലടിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ ഇന്നും ലക്ഷങ്ങളാണെന്ന് നമ്മളുടെ കണക്കെടുപ്പുകളില്‍ വ്യക്തമാണ്. നിയമങ്ങള്‍ മൂലം 'The Child Labour Act' എന്ന പേരിലും ലോകാരോഗ്യ സംഘടനകളുടെ നിരവധി പദ്ധതികള്‍ പ്രാബല്യത്തിലുണ്ട്, ഐക്യരാഷ്ട്ര സംഘടന 2030 ഓടെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളില്‍ പെട്ടതാണ് ബാലവേലയുടെ പൂര്‍ണമായ ഉന്മൂലനം. ഇത്തരം വ്യത്യസ്ത ഘടകങ്ങളിലൂടെ ബാലവേലകളുടെയും, ബാല്യങ്ങള്‍ക്കെതിരെയുള്ള ചൂഷണങ്ങളുടെയും നിരക്കുകള്‍ ചെറിയതോതില്‍ നികത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.പക്ഷേ ലോകത്തിലുള്ള നിലവിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ അഭയാര്‍ത്ഥികളെയും ദാരിദ്രങ്ങളെയും മത്സരിച്ച് സൃഷ്ടിക്കുമ്പോള്‍ നമ്മളുടേ സ്വപ്നം ഒരിക്കലും പൂര്‍ണ്ണമാവാതിരിക്കുകയാണ്. മാറിമറിയുന്ന കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും കൊറോണക്ക് ശേഷം വ്യത്യസ്ത രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്ന മഹാമാരികളും ഗസ്സയില്‍ ഉള്‍പ്പെടെ തകര്‍ന്നടയുന്ന ജീവിതങ്ങളുടെ എണ്ണ വും വര്‍ദ്ധിച്ചുവരുന്ന ഇത്തരം കെട്ട കാലഘട്ടത്തില്‍ ബാലവേല വിരുദ്ധത പൂര്‍ണ്ണമായും എങ്ങനെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും...!
വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും മറന്ന് മനുഷ്യരെല്ലാം ഒറ്റക്കെട്ടായി ഒത്തുചേര്‍ന്ന് ഈ ഭൂമിയും മണ്ണും ജലവും എല്ലാം എന്നെന്നേക്കുമായുള്ള സുന്ദരമായ നിലനില്‍പ്പിന് വേണ്ടി നാം നിരന്തരമായി പരിശ്രമിക്കണം. ബാലവേല ഒരു പ്രധാനപ്പെട്ട കുറ്റകൃത്യവും അകത്തളങ്ങളിലെ കുട്ടിയുടെ സ്വപ്നങ്ങളെ നശിപ്പിക്കുന്നതുമായ വന്‍പാപവുമാണ് അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹത്തിന്റെ സംയുക്ത ശ്രമം അനിവാര്യമാണ്.ഓരോ കുട്ടിക്കും സന്തോഷവാനായ ബാല്യവും സമ്പൂര്‍ണ്ണ വിദ്യാഭ്യാസ അവകാശവും സുരക്ഷിതമായ അന്തരീക്ഷവുമുള്ള ഭാവിയും തുടങ്ങിയ എല്ലാ അവകാശങ്ങളും നല്‍കേണ്ട ഉത്തരവാദിത്വത്തെ ഓര്‍ത്തുകൊണ്ടാവട്ടെ ഈ ബാലവേല വിരുദ്ധ ദിനം.
What's Your Reaction?
Like
7
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
2


