സ്കൂളുകളിലും വേണം മാറ്റങ്ങൾ

Dec 15, 2025 - 10:39
Dec 15, 2025 - 16:51
സ്കൂളുകളിലും വേണം മാറ്റങ്ങൾ

സ്കൂളുകളിൽ ഒരുപാട് മാറ്റങ്ങൾ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഒരു സ്കൂളിന്റെ വിജയത്തിന്റെ നിർണായക സ്വാധീനം ചെലുത്തുന്നവരാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും.
ഇവർ അശ്രദ്ധയും അലംഭാവം കാണിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. സ്കൂളുകളിൽ കൂട്ടുകെട്ടുകൾ ആവശ്യം തന്നെ. നമ്മെ വിശ്വസിച്ച്, നമ്മിൽ നിന്ന് ഒരുപാട് സ്വപ്‌നങ്ങൾ പ്രതീക്ഷിച്ച് മാതാപിതാക്കൾ സ്കൂളിലേക്ക് അയക്കുമ്പോൾ തിരിച്ചും അവർക്ക് ഗുണകരമായ സന്ദേശങ്ങൾ ആയിരിക്കണം  കൂട്ടുകെട്ടുകളിലൂടെ നാം പകർന്നു കൊടുക്കേണ്ടത്. സ്കൂളുകൾ ലഹരിയുടെ താവളമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. പലയിടങ്ങളിലും കേൾക്കുന്ന വാർത്ത വിദ്യാർഥികളാണ് ഇടനിലക്കാരാകുന്നുവെന്നതാണ്.

വിദ്യാർത്ഥികളുടെ സമത്വത്തിനുവേണ്ടി വാദിക്കുന്നവർ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ സമാധാനം നഷ്ടമാകുന്നത് മാതാപിതാക്കൾക്ക് കൂടിയാണ്. സ്കൂളിൽ വരുന്നത് പഠിക്കാനും കഴിവുകളും സംസ്കാരവും ആർജിച്ചെടുക്കാനുമാണ്. അതിൽ നിന്നു തെന്നിമാറുമ്പോൾ അരുതായ്മകളെ കൂട്ടുപിടിക്കുന്നു. വിദ്യാർത്ഥികളുടെ കാര്യങ്ങളിൽ അധ്യാപകർക്കും ഒരുപാട് ശ്രദ്ധ ചെലുത്താനുണ്ട്.

എന്തിനും ഏതിനും ശകാരിക്കുന്നതിനു പകരം സ്നേഹത്തോടെ ചേർത്തുപിടിക്കേണ്ടതുണ്ട്. സ്കൂളുകളിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ, റാഗിങ്ങിന്റെ പേരിൽ ആത്മഹത്യകൾ ചെയ്യുന്നവർ, തന്റെ കാമുകിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നവർ, സമൂഹമധ്യത്തിൽ അവരെ അധിക്ഷേപിക്കുന്നവർ, ഇവരൊക്കെ നഷ്ടപ്പെടുത്തുന്നത് മാതാപിതാക്കളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്. ഇനിയെങ്കിലും ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങളിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ ഒരു വീണ്ടു വിചാരത്തിന് തയാറാകേണ്ടതുണ്ട്.

വിദ്യാർത്ഥികൾ പഠിക്കുമ്പോൾ പരമാവധി അവരുടെ കീശ കാലിയാക്കാൻ നോക്കുകയല്ല അധികൃതർ വേണ്ടത്. അവരെ ചേർത്തു പിടിക്കുകയും, ഉപരിപഠന സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കി കൊടുക്കുകയുമാണ് വേണ്ടത്. വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അതിപ്രധാന കാലയളവാണ് വിദ്യാഭ്യാസ കാലഘട്ടം. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നൽകേണ്ടത് അധ്യാപകരുടെയും കോളേജ് അധികൃതരുടെയും രക്ഷിതാക്കളുടെയും സർക്കാരിന്റെയും ബാധ്യതയാണ്. 

ഇന്ന് വിദ്യാഭ്യാസം കച്ചവടമായിട്ടുണ്ടോ  എന്ന് സംശയിക്കേണ്ടതുണ്ട്. ഉപരി പഠനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അധികം പണം കോളേജ് അധികൃതർ ഈടാക്കുന്നുണ്ട്. ഒരുപാട് അവസരങ്ങൾ നൽകുകയും അതിൽ നിന്നെല്ലാം കൂടുതൽ പണം ഈടാക്കുകയും ചെയ്യുന്ന രീതി കോളേജ് മാനേജ്മെന്റുകൾ ഒഴിവാക്കേണ്ടതുണ്ട്. വിദ്യാർഥികൾക്ക് കൊടുക്കേണ്ട സ്കോളർഷിപ്പുകളിലും മറ്റും കയ്യിട്ടു വാരുന്ന രീതിയും നന്നല്ല. വിദ്യാർത്ഥിയെ  സംബന്ധിച്ചിടത്തോളം അതിപ്രധാന കാലയളവാണ് വിദ്യാഭ്യാസ കാലഘട്ടം.ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും ആത്മ വിശ്വാസവും നൽകേണ്ടത് അധ്യാപകരുടെയും, കോളേജ് അധികൃതരുടെയും  രക്ഷിതാക്കളുടെയും, സർക്കാരിന്റെയും  ബാധ്യതയാണ്.

ഉപരി പഠനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനങ്ങളും വേണ്ട ഉപദേശനിർദേശങ്ങളുമാണ് നാം നൽകേണ്ടത്. ഒരു കുട്ടികളുടെ പഠനം പോലും പാതിവഴിയിൽ മുടങ്ങാൻ നാം  കരണക്കാരാകരുത്. സ്കൂളിൽ പാഠപുസ്തങ്ങളിലുള്ള  വിദ്യാഭ്യാസത്തിന് പുറമെ മനുഷ്യത്വത്തിന്റെ സ്നേഹത്തിന്റെ ചേർത്തു വെക്കലിന്റെ  നന്മകളുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കണം ഏറ്റവും അച്ചടക്കും ഹാജറുമുള്ള കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാനും സ്നേഹങ്ങൾ സമ്മാനിക്കാനും ശ്രമിക്കുക.

പഠനത്തിൽ പിന്നോക്കമുള്ള കുട്ടികളെ ചേർത്ത് വെച്ച് വേണ്ട പരിഹാരനിർദേശങ്ങൾ നൽകുക മാസത്തിൽ രണ്ട് പ്രാവശ്യമെങ്കിലും വീടുകളിൽ പോയി കുട്ടികളുടെ സ്ഥിതിഗതികൾ അന്വേഷിക്കുക. ഒരു നേരത്തെ അന്നത്തിനു വേണ്ടി തെരുവോരങ്ങളിൽ ഭിക്ഷാടനം നടത്തി വിദ്യാർത്ഥികളെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. സാധിക്കുമെങ്കിൽ ഇത്തരക്കാരെ കണ്ടെത്തി സ്കൂളിൽ നിന്ന് നല്ലൊരു വിഹിതം നൽകി പഠിക്കാനുള്ള അവസരങ്ങൾ തുറന്നു കൊടുക്കുക.വരക്കാനും രചിക്കാനും പാടാനും പറയാനും അവസരങ്ങൾ തുറന്നു കൊടുക്കുക. തെറ്റുകൾ തിരുത്താനും അത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളും പറഞ്ഞു കൊടുക്കുക. നമ്മുടെ മക്കൾ നന്മയുടെ പൂക്കളായി വളരട്ടെ...


✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1