കശ്മീര്‍ വന്ദേഭാരത്; ആദ്യ ആഴ്ചയില്‍ വന്‍ തിരക്ക്

Jun 11, 2025 - 17:01
കശ്മീര്‍ വന്ദേഭാരത്; ആദ്യ ആഴ്ചയില്‍ വന്‍ തിരക്ക്

ശ്രീനഗര്‍: കത്രയില്‍ നിന്ന് കശ്മീരിലേക്കുള്ള വന്ദേഭാരതില്‍ ആദ്യ ആഴ്ചയില്‍ തന്നെ വന്‍ തിരക്ക്. 530 സീറ്റുള്ള കത്ര-ശ്രീനഗര്‍ വന്ദേഭാരതിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും ദിവസം നാലു സര്‍വീസുകളുള്ള വന്ദേഭാരതില്‍ 478 ചെയര്‍കാര്‍ സീറ്റും 52 എക്‌സിക്യൂട്ടീവ് സീറ്റുമാണ് ഉള്ളത്. കത്ര- ശ്രീനഗര്‍ വന്ദേഭാരത് രാവിലെ 8.10-ന് കത്രയില്‍ നിന്ന് പുറപ്പെട്ട് 11.08-ന് ശ്രീനഗറില്‍ എത്തും. ചെയര്‍കാര്‍ ടിക്കറ്റിന് 715 രൂപയാണ് നിരക്ക്. സസ്യ ഭക്ഷണവും ടിക്കറ്റിനൊപ്പം ചേര്‍ക്കാം. ചൊവ്വാഴ്ച സര്‍വീസില്ല. കത്ര-ശ്രീനഗര്‍ ഉച്ചക്ക് 2.55-ന് പുറപ്പെടുന്ന ട്രെയിുന്‍ വൈകീട്ട് 5.53-ന് ശ്രീനഗറില്‍ എത്തും. ചെയര്‍കാര്‍ ടിക്കറ്റിന് 660 രൂപയാണ് നിരക്ക്. ചായ, ലഘുപലഹാരം അടക്കം 695 രൂപയാണ്. എക്‌സിക്യൂട്ടീവ് ചെയറിന് 1270 രൂപ. ബുധനാഴ്ച സര്‍വീസില്ല. ശ്രീനഗര്‍-കത്ര രാവിലെ എട്ടിന് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട് 10.58-ന് കത്രയില്‍ എത്തും. ബുധനാഴ്ച ഈ ട്രെയിന്‍ ഓടില്ല. ശ്രീനഗര്‍-കത്ര ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.58-ന് കത്രയില്‍ എത്തും. ചൊവ്വാഴ്ച സര്‍വീസില്ല.
ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്കുള്ള യാത്രക്ക് രണ്ട് വന്ദേഭാരതുകള്‍ അടക്കം 15 വണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി മംഗള എക്സ്പ്രസും മറ്റു വീക്ക്ലി ട്രെയിനുകളും ഡല്‍ഹിയിലേക്കുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0