ഒരുമയും സാഹോദര്യവും വിളിച്ചോതി മൂഹിമ്മാത്തില്‍ ബലി പെരുന്നാള്‍ ആഘോഷം

ഒരുമയും സാഹോദര്യവും വിളിച്ചോതി മൂഹിമ്മാത്തില്‍ ബലി പെരുന്നാള്‍ ആഘോഷം
പുത്തിഗെ: ഒരുമയും സാഹോദര്യവും വിളിച്ചോതി മൂഹിമ്മാത്തില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു. പരീക്ഷണങ്ങളെ അതിജീവിക്കാന്‍ വിശ്വാസികള്‍ക്ക് കരുത്തുണ്ടാകണമെന്നും ഒരുമയും സാഹോദര്യവുമാണ് പെരുന്നാളിന്റെ സന്ദേശമെന്നും മുഹിമ്മാത്ത് ഖത്തീബ് അബ്ബാസ് സഖാഫി കാവുപുറം പറഞ്ഞു. മൂഹിമ്മാത്തില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധം കൂട്ടിയുറപ്പിക്കാനും സാഹോദര്യം നില നിര്‍ത്താനും പെരുന്നാള്‍ ദിവസം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹല്ല് നിവാസികളടക്കം നിരവധി ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ സംബന്ധിച്ചു.
What's Your Reaction?






