മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; തമിഴ് സമ്മേളനം പ്രൗഢമായി

Jan 29, 2026 - 20:46
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; തമിഴ് സമ്മേളനം പ്രൗഢമായി

പുത്തിഗെ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്, സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച തമിഴ് സമ്മേളനം പ്രൗഢമായി. തമിഴ് നാട്ടിലെ വിവിധ ജില്ലകളിൽ നിന്നും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന പ്രതിനിധി സമ്മേളനം മുഹിമ്മാത്തിന്റെ വൈജ്ഞാനിക മേഖലയിൽ പുതിയ നാഴികക്കല്ലായി. സമ്മേളനം അബ്ദുറഹ്മാൻ അഹ്‌സനിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് കന്യാകുമാരി ജില്ലാ പ്രസിഡണ്ട് സിറാജുദ്ദീൻ അഹ്സനി തിരുവിതാംകോട് ഉദ്ഘാടനം ചെയ്തു. പൊള്ളാച്ചി ജമാഅത്തുൽ ഉലമ പ്രസിഡണ്ട് ബറക്കത്തുള്ളാഹി ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തി. കന്യാകുമാരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഗനി, ഹസ്രത്ത് അഹ്മദ് കബീർ കന്യകുമാരി, അബ്ബാസ് ഭായി, ഉമർ ഭായി, ഹബീബ് റഹ്മാൻ മേട്ടുപാളയം, കോളനി പള്ളിവാസിൽ തലൈവർ ബദറുദ്ദീൻ, സെക്രട്ടറി സിറാജുദ്ധീൻ, എസ് എസ് എഫ് കന്യകുമാരി ജില്ല സെക്രട്ടറി അഹമ്മദ് സുൽത്താൻ അൻവരി, പെരിയ പള്ളിവാസിൽ തലൈവർ ഇനായത്തുള്ള പൊള്ളാച്ചി, മൻസൂർ ഭായ്, ഹാജി അഹമ്മദ് കബീർ, ഫാറൂഖ് ഭായ്, അഹ്മദ് നസീർ പോത്തന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0