മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല പ്രയാണം ഇന്ന് സമാപിക്കും

Jan 26, 2026 - 15:25
Jan 26, 2026 - 16:03
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല പ്രയാണം ഇന്ന് സമാപിക്കും

പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി ഹിമമീസ് അസോസിയേഷൻ സംഘടിപ്പിച്ച ദക്ഷിണ മേഖല പ്രയാണം ഇന്ന് സമാപിക്കും. ഇന്നലെ കാഞ്ഞങ്ങാട് സോണിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ പ്രയാണം ഇന്ന് തൃക്കരിപ്പൂർ സോണിലാണ് പര്യടനം നടത്തുന്നത്. മൂസ സഖാഫി കളത്തൂർ നേതൃത്വം നൽകും. നീലമ്പാറ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പ്രയാണം തൃക്കരിപ്പൂർ സോണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. മൂസ സഖാഫി കളത്തൂർ (ജാഥാ നായകൻ). സയ്യിദ് സൈഫുളള തങ്ങൾ, യുസഫ് മദനി ചെറുവത്തൂർ, റഹീസ് മുഈനി, സഫ്‌വാൻ ഹിമമി ആദൂർ (ഉപ നായകർ). ഫത്താഹ് സഅദി (ഡയറക്ടർ). ശക്കീർ മാസ്റ്റർ പെട്ടിക്കുണ്ട് (കോർഡിനേറ്റർ). അഷ്റഫ് ഹിമമി ഉളുവാർ (കൺവീനർ). ഇ കെ അബൂബക്കർ, എ ബി അബ്ദുള്ള മാസ്റ്റർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഹാരിസ്  ഹിമമി പരപ്പ, ഖിളർ സഖാഫി, ഹുസൈൻ ഹാജി തൃക്കരിപ്പൂർ, ഷാഹിദ് പെട്ടിക്കുണ്ട്, ശിബ്ലി അൽ ഫാളി‌ലി, ഹാറൂൺ ഫാളി‌ലി, സുഫിയാൻ അമാനി (അംഗങ്ങൾ).

ഫോട്ടോ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദക്ഷിണ മേഖല യാത്രക്ക് കാഞ്ഞങ്ങാട് പുഞ്ചാവിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ നായകൻ മൂസ സഖാഫി കളത്തൂർ സംസാരിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0