വിശുദ്ധ ഖുർആൻ നെഞ്ചോട് ചേർത്ത് മുഹിമ്മാത്ത് ഹാഫിളുകൾ; സമാപന സമ്മേളനത്തിൽ സനദുകൾ ഏറ്റുവാങ്ങും

Jan 31, 2026 - 14:03
Jan 31, 2026 - 14:45
വിശുദ്ധ ഖുർആൻ നെഞ്ചോട് ചേർത്ത് മുഹിമ്മാത്ത് ഹാഫിളുകൾ; സമാപന സമ്മേളനത്തിൽ സനദുകൾ ഏറ്റുവാങ്ങും

പുത്തിഗെ: മുഹിമ്മാത്ത് തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ എട്ടു വിദ്യാർത്ഥികൾ മുഹിമ്മാത്ത് അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിൽ വച്ച് സനദുകൾ സ്വീകരിക്കും.
റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പണ്ഡിതരിൽ നിന്നാണ് സനദുകൾ ഏറ്റുവാങ്ങുന്നത്. ആറാം ക്ലാസ് മുതൽ മുഹിമ്മാത്ത് തഹ്ഫീളുൽ ഖുർആൻ കോളേജിൽ അഡ്മിഷൻ നേടുകയും ദൗറ പൂർത്തീകരിക്കുകയും ചെയ്ത വിദ്യാർഥികളാണ് ഉറൂസിൻ്റെ സമാപന സംഗമത്തിൽ സനദുകൾ ഏറ്റുവാങ്ങുന്നത്.

സ്കൂൾ പഠനവും ഖുർആനിക പഠനവും മികച്ച രീതിയിൽ പൂർത്തീകരിക്കുന്നതോടൊപ്പം പഠനകാലയളവിൽ വൈവിധ്യമാർന്ന മത-ഭൗതിക മോട്ടിവേഷൻ കോഴ്സുകളും കരസ്ഥമാക്കിയിട്ടുണ്ട്. പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള സ്മാർട്ട് ക്ലാസുകളിലൂടെ മികവുറ്റ ഖുർആൻ പാരായണശൈലിയും ഹാഫിളുകൾക്ക് നേടാൻ സാധിച്ചിട്ടുണ്ട്. ഹാഫിള് ബിരുദത്തിനു ശേഷം മുഹിമ്മാത്ത് കോളേജ് ഓഫ് ഖുർആൻ അക്കാദമിയിൽ ഉപരിപഠനവും ഖുർആനിക രംഗത്ത് കൂടുതൽ ഗവേഷണ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഏർപ്പെടും.

ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കോഴ്സ് പൂർത്തിയാക്കിയ എട്ടു വിദ്യാർത്ഥികൾ സയ്യിദ് കാസിം തങ്ങളിൽ നിന്ന് സ്ഥാന വസ്ത്രം സ്വീകരിച്ചു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം ഹാദി തങ്ങൾ, സയ്യിദ് ഇസ്മായിൽ ബാഖഫി തങ്ങൾ കൊയിലാണ്ടി, ഉമർ സഖാഫി കർന്നൂർ, അബ്ബാസ് സഖാഫി കാവുപുറം, അസീസ് ഹിമമി ഗോസാഡ, ഹാഫിസ് മജീദ് സഖാഫി പള്ളപ്പാടി, അബ്ദുറഹീം സഖാഫി, ഹാഫിസ് മിഖ്ദാദ് ഹിമമി സഖാഫി, ഹാഫിസ് റാഷിദ് ഇർഫാനി, ഹാഫിസ് ജമാൽ ഹിമമി സഖാഫി, ഹാഫിസ് റാഹിൽ ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0