മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല പ്രയാണം ഇന്ന് കാഞ്ഞങ്ങാടിൽ

Jan 25, 2026 - 12:10
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല പ്രയാണം ഇന്ന് കാഞ്ഞങ്ങാടിൽ

പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി ഹിമമീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല പ്രയാണം ഇന്ന് കാഞ്ഞങ്ങാട് സോണിൽ തുടരും. മൂസ സഖാഫി കളത്തൂർ നേതൃത്വം നൽകും. ഇന്നലെ ഉദുമ സോണിൽ വിവിധ കേന്ദ്രങ്ങളിൽ ഊഷ്‌മളമായ സ്വീകരണമാണ് പ്രയാണത്തിന് ലഭിച്ചത്. 

ഇന്ന് രാവിലെ മാണിക്കോത്ത് മഖാം സിയാറത്തോടെ കാഞ്ഞങ്ങാട് സോൺ തുടക്കം കുറിച്ചു. മൂസ സഖാഫി കളത്തൂർ (ജാഥാ നായകൻ). വി സി അബ്ദുള്ള സഅദി, സഫ്‌വാൻ ഹിമമി ആദൂർ (ഉപ നായകർ). ലത്തീഫ് സഖാഫി മദനീയം, ബഷീർ മങ്കയം, ഹമീദ് മൗലവി കൊളവയൽ സത്താർ പഴയകടപ്പുറം (സാന്നിധ്യം). റാശിദ് ഹിമമി ബങ്കളം, ഹാഫിള് നിസാം മഹ്‌മൂദി, ഹാഫിള് ജമാൽ ഹിമമി സിറാജ് ഹിമമി കോവ്വൽപ്പള്ളി, അസ്‌ലം ഹിമമി പഴയകടപ്പുറം, ഹാഫിള് നദീർ അശ്‌റഫി, ഹാഷിർ ഹിമമി ആവിയിൽ (കോർഡിനേറ്റർ). അബ്ദുള്ള മുസ്‌ലിയാർ പരപ്പ, അബ്ദുള്ള ഹാജി മടിക്കൈ, ഉമർ സഖാഫി പാണത്തൂർ, ശിഹാബുദ്ദീൻ അഹ്‌സനി പാണത്തൂർ, സമദ് ഹാജി മുക്കൂട്, പി കെ അബൂബക്കർ ഹാജി, അബ്ദുസ്സലാം പുഞ്ചാവി, അബ്ദുൽ മജീദ് ഞാണിക്കടവ്, ബി കെ അബ്ദുറഹ്മാൻ ഹാജി, അബ്ദുറഹ്‌മാൻ ഇർഫാനി (അംഗങ്ങൾ).

ഫോട്ടോ: മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് പ്രചരണ ഭാഗമായി ദക്ഷിണ മേഖല പ്രയാണം രണ്ടാം ദിനം കാഞ്ഞങ്ങാട് സോൺ മാണിക്കോത്ത് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല ഫിനാൻസ് സെക്രട്ടറി ഹമീദ് മൗലവി കൊളവയൽ ഉദ്ഘാടനം ചെയ്യുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0