മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; എണ്ണക്കടിയും പത്തിരിയും നൽകി കുടുംബിനികളും
കട്ടത്തടുക്ക: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസിലേക്ക് വരുന്ന ആയിരങ്ങൾക്ക് എണ്ണക്കടികളും പത്തിരിയും നൽകി കുടുംബിനികളും പങ്കാളിയാവുന്നു. സീതാംഗോളി, കുമ്പള, ചേവാർ, കുമ്പഡാജെ, എൻമകജെ, കുമ്പോൽ, ഉളുവാർ, പുത്തിഗെ, പെർമുദെ സർക്കിളികളിൽ നിന്ന് എണ്ണക്കടികളും ഉളുവാർ,പട്ള, ചള്ളങ്കയം, മുഹിമ്മാത്ത് മഹല്ല്, ബാപാലിപൊനം, പുളിക്കൂർ, നാഷണൽ നഗർ, ബദർ നഗർ, ചെട്ടുംകുഴി, പയോട്ട എന്നിവിടങ്ങളിൽ നിന്ന് പത്തിരികളുമാണ് ഉറൂസിന് എത്തുന്നത്. ജമാൽ സഖാഫി ചെയർമാനും ബഷീർ സഅദി കൺവീനറുമായ റീഫ്രഷ് സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



