മുഹിമ്മാത്ത് ഉറൂസ് മുബാറക്കിന് ഇന്ന് കൊടി ഉയരും; ഇനി നാലു നാൾ ഭക്തി സാന്ദ്രം

Jan 28, 2026 - 12:40
മുഹിമ്മാത്ത് ഉറൂസ് മുബാറക്കിന് ഇന്ന് കൊടി ഉയരും; ഇനി നാലു നാൾ ഭക്തി സാന്ദ്രം

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകർ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറകും സനദ് ദാന സമ്മേളനത്തിനും ഇന്ന് തുടക്കം കുറിക്കും. ഇന്ന് ഉച്ചക്ക് 2.30 ന് ഇച്ചിലങ്കോട് മഖാം സിയാറത്ത് നടക്കും. തുടർന്ന് മുഗുറോഡിൽ നിന്നാരംഭിക്കുന്ന വിളംബര റാലിയിൽ സ്ക്വട്ട് ദഫ് സംഘങ്ങൾ അണിനിരക്കും. തുടർന്ന് അഹ്ദൽ മഖാം സിയാറത്തോടെ പതാക ഉയരും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ എൻമൂർ നേതൃത്വം നൽകും. ഖത്മുൽ ഖുര്‍ആന്‍ ഉൽഘാടനം സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട തങ്ങൾ നിർവഹിക്കും. 6.30  ന് നടക്കുന്ന സമ്മേളനം സഅദുൽ ഉലമ മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ ഉത്ഘാടനം ചെയ്യും , തമിഴ് പ്രതിനിധി സമ്മേളനം, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണം, റാത്തീബ്- മൗലിദ് മജ്‌ലിസുകള്‍, സാംസ്‌കാരിക സമ്മേളനം, അനുസ്മരണ സംഗമം തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസ് ഭാഗമായി നടക്കും.

വിളംബര റാലി ഇന്ന് മുഗുറോഡിൽ നിന്നും 

ഉറൂസ് മുബാറക്, സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര റാലി ഇന്ന് നടക്കും. വൈകിട്ട് നാലുമണിക്ക് മുഗു റോഡില്‍ നിന്നും ആരംഭിക്കുന്ന റാലിയിൽ സ്ഥാപന ഭാരവാഹികളും പ്രാസ്ഥാനിക നേതാക്കളും പ്രവർത്തകരും അണിനിരക്കും. സ്കൗട്ട്,ദഫ് പ്ലോട്ടുകൾ ജാഥയെ അനുഗമിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0