എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിന്‍; കുമ്പള സോണ്‍ ഉദ്ഘാടനം പേരാലില്‍ നടന്നു

Jun 5, 2025 - 10:25
എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിന്‍; കുമ്പള സോണ്‍  ഉദ്ഘാടനം പേരാലില്‍ നടന്നു

മൊഗ്രാല്‍: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന വ്യാപകമായി ജൂണ്‍ 1-10 കാലയളവില്‍ നടത്തുന്ന പരിസ്ഥിതി കാമ്പയിനിന്റെ കുമ്പള സോണ്‍  ഉദ്ഘാടനം പേരാല്‍ യൂണിറ്റില്‍ നടന്നു. കാസര്‍കോട് ബ്ലോക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള മാവിന്‍ തൈ നട്ട് ഉത്ഘാടനം ചെയ്തു. സോണ്‍ ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പേരാല്‍, സോണ്‍ ഭാരവാഹികളായ ഉമറുല്‍ ഫാറൂഖ് സഖാഫി, നസീര്‍ ബാഖവി, ഫൈസല്‍ സഖാഫി കര, കുമ്പള സര്‍ക്കിള്‍ പ്രസിഡന്റ് ഖലീല്‍ സഅദി, സിദ്ധീഖ് ഹനീഫി, സ്വാദിഖ് സഖാഫി, സിദീഖ് പേരാല്‍ തുടങ്ങിയവര്‍ സാബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും മൊയ്തീന്‍ പേരാല്‍ നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം, ഗ്രീന്‍ പ്രോട്ടോകോള്‍, കാര്‍ബണ്‍ ന്യൂട്രല്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക, അടുക്കള തോട്ടം, യുവ കര്‍ഷകരെ ആദരിക്കുക, കുട്ടി കര്‍ഷകര്‍ക്ക് കൃഷിയില്‍ പ്രചോദനം നല്‍കുക തടുങ്ങിയ പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0