ഗുജറാത്തില്‍ 'സിന്ദൂര്‍ വനം' ഒരുങ്ങുന്നു
ഗുജറാത്ത്: ഓപ്പറേഷന്‍ സിന്ദൂര്‍ സ്മാരകമായി ഗുജറാത്തില്‍ 'സിന്ദൂര്‍ വനം' ഒരുങ്ങുന്നു. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കച്ചില്‍ ആണ് പാര്‍ക്കിന്റെ നിര്‍മാണം. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാര്‍ക്ക്. പാര്‍ക്കില്‍ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഒരു ഹെക്ടര്‍ ഭൂമിയില്‍ പത്തായിരം ചെടികള്‍ എന്ന കണക്കിലാണ് വനം നിര്‍മിക്കുക. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുടെ മിനിയേച്ചര്‍ പതിപ്പുകളും ഇവിടെ സ്ഥാപിക്കും.ഒന്നര വര്‍ഷം കൊണ്ട് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കായും ഈ പാര്‍ക്ക് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ഗുജറാത്തില്‍ നിന്നുള്ള മരിച്ച 26 പേരുണ്ടായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



