കൊച്ചി ആഴക്കടല്‍ തുറമുഖം: സജീവമായി ചര്‍ച്ചകള്‍

Jun 3, 2025 - 11:15
കൊച്ചി ആഴക്കടല്‍ തുറമുഖം: സജീവമായി ചര്‍ച്ചകള്‍

കൊച്ചി: കൊച്ചി ആഴക്കടല്‍ തുറമുഖ പദ്ധതി ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ- വികസന പദ്ധതികളിലൊന്നാണ്  കൊച്ചി ആഴക്കടല്‍ തുറമുഖ പദ്ധതി. പത്ത് വര്‍ഷം മുമ്പ് മുടങ്ങിയ പദ്ധതി വന്‍ മാറ്റങ്ങളോടെ വീണ്ടുമെത്തിക്കാനാണ് ചര്‍ച്ചകള്‍ സജീവമായത്. സ്വപ്ന പദ്ധതിയുടെ ഭാഗമായി മള്‍ട്ടി- യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ബാക്കപ്പ് ഏരിയാ വികസനം, കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ നവീകരണം എന്നിവയിലാണ് തുറമുഖ അതോറിറ്റി പ്രാഥമികതലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചരക്ക് ആസൂത്രണം, ഭൂവിനിയോഗം, വെയര്‍ഹൗസിംഗ്, കണക്റ്റിവിറ്റി, ക്രൂയിസ് സാധ്യത, ഭാവി ഇന്ധനങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍. 12,000 കോടി മുതല്‍ 15,000 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. 
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വിഷന്‍ 2040ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സാങ്കേതിക, നിക്ഷേപ താത്പര്യങ്ങളെ സംബന്ധിച്ച് വന്‍കിട കമ്പനികളുമായി തുറമുഖ അതോറിറ്റി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0